Movies

ഓണ ലയങ്ങളുമായി ‘തിരുവോണ പൊന്നൂഞ്ചല്‍’ ഓണപ്പാട്ട്

കൊച്ചി: എല്ലാവര്‍ഷത്തെ പോലെ ഇക്കൊല്ലം ഓണാഘോഷം ഇല്ലെങ്കിലും ഉത്സാഹം പഴയത് പോലെ മലയാളികള്‍ക്ക് ഇന്നുമുണ്ട്. ഇതിന് അകമ്പടിയായി ഓണത്തിന്റെ ഓര്‍മകളുമായി ‘തിരുവോണ പൊന്നൂഞ്ചല്‍’ എന്ന ഓണപ്പാട്ട് പുറത്തിറക്കി. സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനാണ് ഗാനം ലോഞ്ച് ചെയ്തിരിക്കുന്നത്. ആദ്യമായി കേട്ടപ്പോള്‍ തന്നെ തന്റെ കുട്ടിക്കാലത്തെ ഓര്‍മകളിലേക്ക് കൂട്ടികൊണ്ടു പോയി എന്നാണ് ഗാനത്തെ പറ്റി ഷാന്‍ റഹ്മാന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് സജന വിനിഷാണ്. വരികള്‍ അനു എലിസബത്ത് ജോസും നിര്‍വഹിച്ചിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകാന്ത് ഹരിഹരനാണ്. ചാരു ഹരിഹരന്‍ തന്റെ കോട്ടുവാദ്യങ്ങള്‍ കൊണ്ട് ഗാനത്തെ ശ്രദ്ധേയമാക്കിയിട്ടുണ്ട്.

കീബോര്ഡ്, ഓഡിയോ പ്രോഗ്രാമിങ് എന്നിവ അനന്തരാമന്‍ അനില്‍ ആണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഗാനത്തിന് ഒപ്പം നൃത്തം വച്ചിരിക്കുന്നത് നടി സ്വാസിക ആണ്. അശ്വതി പി, ദേവിക അനില്‍, അനുശ്രീ കെ എസ്, അപര്‍ണ മോഹന്‍ എന്നിവരാണ് സ്വാസികക്കൊപ്പമുള്ള മറ്റ് നര്‍ത്തകിമാര്‍. സുമേഷ് ലാല്‍, വിനു ജനാര്‍ദ്ദനന്‍, ബിനു നൈനാന്‍, അഖിലേഷ് കെ ആര്‍ എന്നിവര്‍ ചേര്‍ന്നാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. കൊറിയോഗ്രാഫി രവികുമാര്‍ നാട്യാലയ. മഹേഷ് എസ് ആര്‍, അനീഷ് സി എസ്, അഖില്‍ സുന്ദരം എന്നിവര്‍ ഛായാഗ്രഹണവും ആല്‍ബി നടരാജ് ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. ഈ ഓണം ആല്‍ബം നിര്‍മിച്ച് പുറത്തിറക്കിയത് മ്യുസിക്247നാണ്.

Show More

Related Articles

Back to top button
Close