KERALANEWS

ഓപ്പറേഷന്‍ ബ്രിഗേഡ്; ഗുണ്ടാ – ടാക്കളെല്ലാം പതുങ്ങി?

തൃശൂര്‍:ജില്ലാ എക്‌സൈസ് മേധാവികളായ ഡെപ്യുട്ടി കമ്മീഷണര്‍ പ്രദീപ് കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ 5 സ്‌ക്വാഡുകളായി നടത്തിയ റെയ്ഡില്‍ 4 മയക്കുമരുന്ന് കേസുകളും 3 അബ്കാരി കേസുകളും പിടികൂടി.കഴിഞ്ഞ ദിവസങ്ങളില്‍ ത്രിശൂരുലുണ്ടായ മദ്യ മയക്കുമരുന്ന് മാഫിയയെ പിടികൂടാന്‍ എക്‌സൈസ് കമ്മീഷണര്‍ ആനന്തകൃഷ്ണന്റെ നിര്‍ദേശപ്രകാരം മധ്യ മേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ തൃശ്ശൂരില്‍ ഇന്നലെ അടിയന്തിര യോഗം വിളിച്ചിരുന്നു.

മദ്യ മയക്കുമരുന്ന് സ്ഥിരം കുറ്റവാളികളുടെ വീടുകളില്‍ സര്‍പ്രൈസ് പരിശോധന നടത്തി നിരവധി അനധികൃത വസ്തുക്കള്‍ കണ്ടെത്തി. മയക്കുമരുന്ന് കൈകാര്യം ചെയ്യുന്നവരും അത് ഉപയോഗിക്കുന്നവരും പരസ്പരം വിളിക്കുന്നത് ‘ ടാവ് ” ടാക്കള്‍ ‘ എന്നാണ്. ഇവര്‍ക്കിടയില്‍ നിരവധി കോഡ് ഭാഷകള്‍ ഉണ്ട്. സാധാരണക്കാര്‍ക്കിടയില്‍ നിന്നും അവര്‍ക്ക് സംസാരിക്കാന്‍ എളുപ്പമാക്കുന്നത് ഇത്തരം കോഡുകളാണ്. കഞ്ചാവ് പൊതിക്ക് – ജോയിന്റ് എന്നും, ഉപയോഗിക്കുന്നതിന് – പൊരിക്കുക എന്നും, കാത്തു നില്‍പ്പിന് -പോസ്റ്റ് ആവുക എന്നും, കാക്കി ധാരികളെ – കിറുക്കന്‍ മാര്‍ എന്നും, പെണ്‍കുട്ടികളെ -ചിക്ക് എന്നും, മരണത്തെ ലോസ് ആവുക എന്നൊക്കെ ആണ്. കഞ്ചാവും മറ്റു മയക്കുമരുന്നുകളും ഉപയോഗിച്ച് വീട്ടിലേക്കു തിരിച്ചു പോകാന്‍ പറ്റാതെ വന്നാല്‍ ഹാള്‍ട്ട് തയ്യാറാക്കി കൊടുക്കുന്നതും ഇവര്‍ തന്നെ. വൈകുന്നേരങ്ങളില്‍ മാത്രം വില്പന നടത്തുന്നവരെ PM ടാക്കള്‍ എന്നും അറിയപ്പെടുന്നു. ടാക്കളൊക്കെ പില്ലാ പൊരിക്കുന്നെ.,എന്ന് പറഞ്ഞാല്‍ മയക്കു മരുന്ന് ഗുളികകള്‍ ആണ് ഉപയോഗിക്കുന്നത് എന്നര്‍ത്ഥം.

MDMA, LSD, നൈട്രോസപം എന്നി മാരകമായ മയക്കു മരുന്നികളാണ് കഴിഞ്ഞ ഒരു മാസത്തിനിടെ തൃശൂര്‍ ജില്ലയില്‍ എക്സൈസ് പിടികൂടിയത്. സ്ത്രീകളും വിദ്യാര്‍ത്ഥികളും മയക്കു മരുന്ന് ഉപയോഗ- വിപണന രംഗത്തേക്ക്് കടന്നു വന്നിട്ടുണ്ട്. ലോക്ക് ഡൗണ്‍ മൂലം വന്ന തൊഴില്‍ലില്ലായ്മയ, വരുമാനക്കുറവ് എന്നിവ മയക്കു മരുന്ന് ഉപയോഗ- വിപണനത്തിന് കാരണമായി.
മയക്കുമരുന്നിന്റെ രാസ വസ്തുക്കള്‍ വേവേറെ കൊണ്ട് വന്ന് കേരളത്തില്‍ വെച്ച് കൂട്ടി ചേര്‍ക്കുന്നുണ്ടോ എന്നുള്ള കാര്യങ്ങളെപ്പറ്റി അന്വേഷണം നടന്നു വരുന്നു. എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണവും ജാഗ്രതയും ഇതില്‍ ഉണ്ടാവണം.

കഴിഞ്ഞ ദിവസം മാരുതി ബെലോനോ കാറില്‍ കടത്തി കൊണ്ട് പോയിരുന്ന 4 കിലോ കഞ്ചാവ് കണ്ടുപിടിച്ചു. തണ്ടിലം സ്വദേശി ഷാനവാസിനെയാണ് അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷ യില്‍ കടത്തി കൊണ്ടുപോയിരുന്ന മദ്യമടക്കം 2പേരെ അറസ്റ്റ് ചെയ്തു. തൃശൂര്‍ പാണഞ്ചേരി പുഴക്കപ്പറമ്പില്‍ സനല്‍, തൃശൂര്‍ പാണഞ്ചേരി പട്ടിക്കാട് കൊല്ലംകോട്ടുകാരന്‍ വീട്ടില്‍ കിരണ്‍ എന്നിവരാണ് പിടിയിലായത്. പുകയില ഉത്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും നിരവധി പേര്‍ പിഴ അടക്കുന്നതിന് വിധേയമായി. തുടര്‍ന്നുള്ള ദിവസങ്ങളിലും ശക്തമായ പരിശോധനകളുണ്ടാവും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close