KERALANEWS

ഓപ്പറേഷന്‍ റേഞ്ചറിന്റെ ഭാഗമായി തൃശ്ശൂര്‍ ഗുണ്ടാകേന്ദ്രങ്ങളില്‍ റെയ്ഡ്

തൃശൂര്‍: തൃശ്ശൂരില്‍ ഗുണ്ടാ കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ്. ഓപ്പറേഷന്‍ റേഞ്ചറിന്റെ ഭാഗമായി തൃശൂര്‍ സിറ്റി പോലീസിനു കീഴില്‍ വരുന്ന 20 പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നടത്തിയ തിരച്ചിലില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു.തൃശ്ശൂര്‍ ജില്ലയില്‍ കഴിഞ്ഞ മൂന്നാഴ്ചക്കിടെ ഏഴ് കൊലപാതകങ്ങളാണ് നടന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗുണ്ടാ കേന്ദ്രങ്ങളില്‍ ഓപ്പറേഷന്‍ റേഞ്ചറിന്റെ ഭാഗമായി തൃശ്ശൂര്‍ സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ വി കെ രാജുവിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്.

ജില്ലയില്‍ തുടര്‍ച്ചയായി നടക്കുന്ന കൊലപാതകങ്ങളില്‍ പോലീസിനെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ഗുണ്ടകള്‍ക്കെതിരായ നടപടി. ഗുണ്ടാ ആക്രമണം തടയുന്നതിനായി കേരളാ പോലീസ് ആവിഷ്‌കരിച്ച ഓപ്പറേഷന്‍ റേഞ്ചര്‍ പ്രകാരം വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇപ്പോള്‍ അന്വേഷണത്തിലുള്ള കേസുകളിലെ മുഴുവന്‍ പ്രതികളുടേയും ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്.

ഒളിവില്‍ പോയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് പ്രത്യേക സംഘങ്ങളെ പോലീസ് നിയോഗിച്ചിട്ടുണ്ട്.കോടതികളില്‍ നിന്നും പുറപ്പെടുവിച്ചിട്ടുള്ള വാറണ്ടുകള്‍ സമയബന്ധിതമായി നടപ്പാക്കുകയും ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയവരെ അറസ്റ്റ് ചെയ്യാനും പോലീസ് നടപടി ആരംഭിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close