Breaking NewsKERALANEWSTop News

ഓപ്പറേഷന്‍ സ്‌ക്രീന്‍ നിറുത്തിവയ്‌ക്കാന്‍ തീരുമാനം

തിരുവനന്തപുരം: കാറുകളിലടക്കമുള്ള വാഹനങ്ങളിലെ ഗ്ലാസുകളില്‍ കര്‍ട്ടനും കറുത്ത സ്‌ക്രീനും ഒട്ടിക്കുന്നത്‌ തടയാന്‍ ആരംഭിച്ച ഓപ്പറേഷന്‍ സ്‌ക്രീന്‍ നിറുത്തിവയ്‌ക്കാന്‍ തീരുമാനം. ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണറാണ്‌ നിര്‍ദേശം നല്‍കിയത്‌.

പൊതുവിലുള്ള ഗതാഗത നിയമ ലംഘങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാനും തത്‌കാലത്തേക്ക്‌ ഓപ്പറേഷന്‍ സ്‌ക്രീന്‍ നിറുത്താനുമാണ്‌ നിര്‍ദ്ദേശം. നിയമം നിലവില്‍ വന്ന ശേഷവും മന്ത്രിമാരുടെ കാറുകളില്‍ കറുത്ത സ്‌ക്രീനും കര്‍ട്ടനും ഒഴിവാക്കാതിരുന്നത്‌ വിവാദമായിരുന്നു.പൊതുജനങ്ങളില്‍ നിന്നുണ്ടായ എതിര്‍പ്പിനെ തുടര്‍ന്നാണ്‌ തീരുമാനം.

വാഹനങ്ങളില്‍ കര്‍ട്ടനും കൂളിങ്‌ ഫിലിമും പാടില്ലെന്ന സുപ്രീം കോടതി വിധി കേരളത്തില്‍ പൂര്‍ണമായും നടപ്പാക്കിയിരുന്നില്ല. കര്‍ക്കശ നടപടി വേണമെന്നു ഹൈക്കോടതിയും മോട്ടോര്‍ വാഹനവകുപ്പിനു നിര്‍ദേശം നല്‍കിയിരുന്നു. പോലീസ്‌- മോട്ടോര്‍ വാഹനവകുപ്പുകള്‍ സംയുക്‌തമായി നടപടി സ്വീകരിച്ചു വരുന്നതിനിടെയാണ്‌ കമ്മിഷണറുടെ നിര്‍ദേശം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close