Movies

ഓപ്പറേഷൻ ജാവ ബോളിവുഡിലേക്ക്; റീമേക്ക്, ഡബ്ബിംഗ് റൈറ്സ് കൈമാറി

കോവിഡിന് ശേഷം തീയേറ്ററുകളിൽ തരംഗം സൃഷ്‌ടിച്ച ക്രൈം ത്രില്ലർ മൂവി ‘ഓപ്പറേഷൻ ജാവ’ ബോളിവുഡിലേക്ക്. മലയാളത്തിൽ സംവിധാനം ചെയ്ത തരുൺ മൂർത്തി തന്നെയാണ് ഹിന്ദി റീമേക്കിന്റെയും സംവിധാനം. 75 ദിവസത്തിൽ കൂടുതൽ പ്രദർശനം നടന്ന ചിത്രം, ജനങ്ങൾ ഏറ്റെടുത്തിരുന്നു.

തരുണ്‍ മൂര്‍ത്തി തന്നെ തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രം പൊലീസിലെ സൈബര്‍ ക്രൈം വിഭാഗത്തിനു മുന്നിലെത്തിയ ഒരു യഥാര്‍ഥ പൈറസി കേസിനെ അധികരിച്ചാണ്. ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, അലക്സാണ്ടര്‍ പ്രശാന്ത്, വിനീത കോശി, വിനായകന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം. ജേക്സ് ബിജോയ് സംഗീതം. ചിത്രം മെയ് 9ന് ടിവിലും ഒടിടിലും ഒരേസമയം റിലീസാകുമെന്നാണ് ലഭിക്കുന്ന വിവരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close