INDIANEWS

ഓരോ തവണയും ശക്തിയോടെ തിരിച്ചെത്താൻ കോൺഗ്രസിന് കഴിഞ്ഞു, കപിൽ സിബലിനെ തള്ളി അശോക് ഗെഹ്ലോത്

ജയ്പുർ: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് രംഗത്തെത്തിയ മുതിർന്ന നേതാവ് കപിൽ സിബലിനെ തള്ളി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ മാധ്യമങ്ങളിൽചർച്ചയാവാൻ ഇടയാക്കിയ സിബലിന്റെ നടപടി രാജ്യത്തെ മുഴുവൻ പാർട്ടി പ്രവർത്തകരെയും വേദനിപ്പിക്കുമെന്ന് ഗെഹ്ലോത് ട്വീറ്റ് ചെയ്തു. 1969, 1977, 1989, 1996 കാലങ്ങളിൽ കോൺഗ്രസ് വിവിധ പ്രതിസന്ധികളെ നേരിട്ടിട്ടുണ്ട്. എന്നാൽ ഓരോ തവണയും ശക്തിയോടെ തിരിച്ചെത്താൻ കോൺഗ്രസിന് കഴിഞ്ഞു.

പ്രത്യയശാസ്ത്രവുംപരിപാടികളുംനയങ്ങളുംനേതൃത്വത്തെ അടിയുറച്ച് വിശ്വസിച്ചതുമാണ് കോൺഗ്രസിനെ കരുത്തോടെ തിരിച്ചെത്തിച്ചത്. തിരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തിന്റെ കാരണങ്ങൾ പലതാണ്. എന്നാൽ ഓരോ തവണയും പാർട്ടി പ്രവർത്തകർ ഒറ്റക്കെട്ടായി നേതൃത്വത്തിൽ വിശ്വാസമർപ്പിച്ചു. ആരോ പ്രതിസന്ധിയേയും മറികടക്കാൻ പാർട്ടിക്ക് കഴിഞ്ഞത് അതുകൊണ്ടാണ്.

ഓരോ പ്രതിസന്ധിക്കുശേഷവും കോൺഗ്രസ് മെച്ചപ്പെടുകയും 2004 ൽ സോണിയയുടെ നേതൃത്വത്തിൽ യുപിഎ സർക്കാർ രൂപവത്കരിക്കുകയും ചെയ്തു. അതുപോലെ ഇത്തവണയും കോൺഗ്രസ് പ്രതിസന്ധികളെ അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും രാജ്യത്തെ ഒന്നിപ്പിച്ചു നിർത്താനും വികസന പാതയിൽ മുന്നോട്ടു നയിക്കാനും കഴിയുന്ന ഒരേയൊരു പാർട്ടി കോൺഗ്രസാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close