Breaking NewsKERALANEWSTrending

ഓരോ ദിവസവും ഇടത് മുന്നണിയിലേക്ക് എത്തുന്നത് ആയിരങ്ങൾ; അടിപതറി ബിജെപിയും ആർഎസ്പിയും; അണികളെ പിടിച്ചുനിർത്താൻ പരിശ്രമിച്ച് കോൺ​ഗ്രസും മുസ്ലീം ലീ​ഗും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഇടത് മുന്നണിയിലെ ഘടക കക്ഷികളിലേക്ക് ആളൊഴുക്ക്. സിപിഎമ്മിലേക്കും സിപിഐയിലേക്കും പരസ്പരം പ്രവർത്തകർ മാറുന്ന കാഴ്ച്ചയാണെങ്കിൽ, യുഡിഫ് പ്രവർത്തകരും ബിജെപി പ്രവർത്തകരും ഇടത് മുന്നണിയിലെ ചെറു കക്ഷികളെയാണ് ലക്ഷ്യം വെക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ സിപിഐയിലേക്കാണ് സിപിഎം പ്രാദേശിക നേതാക്കൾ ഉൾപ്പെടെയുള്ളവർ എത്തുന്നതെങ്കിൽ, സിപിഎം ഇതിന് പകരം ചോദിക്കുന്നത് സിപിഐയുടെ ശക്തികേന്ദ്രമായ കൊല്ലം ജില്ലയിലാണ്. കൊല്ലം ജില്ലയിലെ കരുനാ​ഗപ്പള്ളിയിൽ നിന്നും നിരവധി പ്രവർത്തകരാണ് സിപിഐ വിട്ട് സിപിഎമ്മിന്റെ ഭാ​ഗമാകുന്നത്. അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും ആർഎസ്പി പ്രവർത്തകർ സിപിഎമ്മിലേക്കും സിപിഐയിലേക്കും ചേക്കേറുകയാണ്. പാർട്ടിവിട്ട കോൺ​ഗ്രസ് പ്രവർത്തകർക്കും ഇഷ്ടം സിപിഎമ്മിൽ ചേരുന്നതാണ്.

പരിശീലന ക്ലാസിനിടെ വനിതാ നേതാവിനെ കടന്നുപിടിച്ചത് കോൺ​ഗ്രസിന്റെ മുതിർന്ന നേതാക്കൾ

കോൺ​ഗ്രസ്, ബിജെപി, ആർഎസ്പി, മുസ്ലീം ലീ​ഗ് തുടങ്ങിയ പാർട്ടികളിലാണ് കൊഴിഞ്ഞുപോക്ക് ശക്തമാകുന്നത്. കൊഴിഞ്ഞുപോക്ക് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്നത് ബിജെപിക്കും ആർഎസ്പിക്കുമാണ്. പല പ്രദേശങ്ങളിലും കമ്മിറ്റി കൂടാൻ പോലും നിലവിൽ ആളില്ലാത്ത ആർഎസ്പിയിൽ ശേഷിച്ചവർ കൂടി കൂടാരം വിടുന്ന കാഴ്ച്ചയാണ്. ബിജെപിയിലും ഓരോ പ്രദേശത്ത് നിന്നും കൂട്ടത്തോടെയാണ് പ്രവർത്തകർ പാർട്ടി വിടുന്നത്.

പൂഞ്ഞാര്‍ ആശാനെ ഹാക്ക് ചെയ്തവനെ പിടിച്ച് പി സി ജോർജ്ജ്

സിപിഎം പ്രവർത്തകർ പ്രാദേശികമായ തർക്കങ്ങളെ തുടർന്ന് സിപിഐയിൽ ചേരുന്നതും, സിപിഐ പ്രവർത്തകർ സിപിഎമ്മിന്റെ ഭാ​ഗമാകുന്നതും കേരളത്തിൽ പണ്ടേ പതിവുള്ളതാണ്. എന്നാൽ, മറ്റ് പാർട്ടികളിൽ നിന്നും ഈ പാർട്ടികളിലേക്കും ഇടത് മുന്നണിയിലെ മറ്റ് പാർട്ടികളിലേക്കും എത്തുന്ന ആളുകളുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ്. ഇനി ദീർഘനാൾ ഇടത് മുന്നണിയുടെ ഭരണമാകും എന്ന കണക്കുകൂട്ടലാണ് മറ്റ് പാർട്ടികളിൽ നിൽക്കുന്ന പ്രവർത്തകരെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കുന്നത്.

ന​ഗ്നയായി വ്യായാമം ചെയ്ത് ഇൻസ്റ്റാ​ഗ്രാം മോഡൽ

യുഡിഎഫിലെ ചെറുകക്ഷികളിൽ നിന്നും ഇടതു മുന്നണിയിലേക്ക് എത്തുന്നവർക്ക് താത്പര്യം എൽഡിഎഫിലെ ചെറു കക്ഷികളോട് തന്നെയാണ്. ബിജെപി വിട്ടുവരുന്നവരും പരി​ഗണന നൽകുന്നത് സിപിഎമ്മിലോ അതുമല്ലെങ്കിൽ കേരള കോൺ​ഗ്രസ് എമ്മിലോ ചേരാനാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും കേരള കോൺ​ഗ്രസിലേക്കും ആളൊഴുക്കുണ്ട്. കേരള കോൺ​ഗ്രസ് പ്രവർത്തകർ തന്നെയാണ് കേരള കോൺ​ഗ്രസ് എമ്മിലേക്ക് മടങ്ങിയെത്തുന്നത്. ബിജെപി പ്രവർത്തകരും താത്പര്യം കാട്ടുന്നത് കേരള കോൺ​ഗ്രസ് എമ്മിലൂടെ ഇടത് മുന്നണിയുടെ ഭാ​ഗമാകാനാണ്.

നാല് ഭാഷകളിൽ എത്തുന്ന “ബനേർഘട്ട”

കൊല്ലം ജില്ലയിലെ കരുനാ​ഗപ്പള്ളി മണ്ഡലത്തിൽ നിന്നും നൂറിലേറെ ബിജെപി പ്രവർത്തകർ കേരള കോൺ​ഗ്രസ് എമ്മിലേക്ക് എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതൃത്വവുമായി അഭിപ്രായ വ്യത്യാസത്തിലുള്ള പ്രമുഖ വനിതാ നേതാവിന്റെ നേതൃത്വത്തിലാണ് കേരള കോൺ​ഗ്രസ് എമ്മിൽ ചേരാൻ പ്രവർത്തകർ തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാ​ഗമായി നേരത്തേ തന്നെ ഔദ്യോ​ഗിക ചുമതലകൾ രാജിവെച്ചിരുന്ന വനിതാ നേതാവ് ബിജെപിയുടെ പ്രാഥമിക അം​ഗത്വവും രാജിവെച്ചു. ഇവരുമായി കേരള കോൺ​ഗ്രസ് സംസ്ഥാന നേതൃത്വം ബന്ധപ്പെട്ടിട്ടുണ്ട്.

നാല് ഭാഷകളിൽ എത്തുന്ന “ബനേർഘട്ട”

വയനാട് ജില്ലയിലാണ് ബിജെപിയിൽ കൊഴിഞ്ഞുപോക്ക് ശക്തമാകുന്നത്. ആയിരത്തിലേറെ ബിജെപി പ്രവർത്തകർ ഇതിനകം പാർട്ടിവിട്ടു എന്നാണ് കണക്ക്. ഇവരും സിപിഎമ്മിലോ അതുമല്ലെങ്കിൽ ഇടത് മുന്നണിയിലെ ജനാധിപത്യ കക്ഷികളിലോ ചേർന്ന് എൽഡിഎഫിന്റെ ഭാ​ഗമാകാൻ നീക്കം നടത്തുന്നു എന്നാണ് റിപ്പോർട്ടുകൾ.

ഒരു കാമുകനെ വേണമെന്ന ആവശ്യവുമായി മോഡൽ

മുസ്ലിംലീഗിൽ നിന്നും രാജിവെക്കുന്നവരിൽ ഏറെയും വനിതകളാണ് എന്ന പ്രത്യേകതയുമുണ്ട്. വനിതാ ലീഗ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ഡോ. കെ കെ ബേനസീർ ഉൾപ്പടെ ഇരുന്നൂറോളം സ്ത്രീകളാണ് പാർട്ടി വിട്ട് ഇടത് മുന്നണിയുടെ ഭാ​ഗമായത്. ഐഎൻഎല്ലിൽ ചേർന്നാണ് ഇവർ ഇടതുപക്ഷം ചേരുന്നത്. സ്ത്രീകൾ പാർട്ടിക്കകത്ത് നിന്ന് നേരിടുന്ന കടുത്ത അവഗണയും വിവേചനവുമാണ് കൂട്ടരാജിക്കുള്ള കാരണമെന്ന് ഇവർ വ്യക്തമാക്കുന്നു. തുടർന്ന് ഐഎൻഎല്ലിൽ ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്നും നേതാക്കൾ പ്രസ്താവനയിൽ അറിയിച്ചു.

ഇത് ചൈനക്കുള്ള ശക്തമായ താക്കീത്

ദിശാബോധമില്ലാത്ത രാഷ്ട്രീയ നയങ്ങളും ദിശാബോധമില്ലാത്ത നേതൃത്വവുമാണ് ഇന്ന് മുസ്ലിം ലീഗ് നേരിടുന്ന ഏറ്റവും വലിയ ജീർണ്ണതയെന്നും സ്ത്രീ ശാക്തീകരണം എന്ന അജണ്ട അതിൽ നാമമാത്രമാണെന്നും നേതാക്കൾ വിമർശിച്ചു. ഇന്ത്യയിലെ മർദിത നൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കും എന്ന് അവകാശപ്പെടുന്ന മുസ്ലിംലീഗിന് പാർശ്വവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജനങ്ങളിലേക്ക് ഇറങ്ങി ചെന്നുകൊണ്ട് പ്രവർത്തിക്കാൻ ഇതുവരെ കഴിയാത്തതും, വനിതാലീഗിലെ പ്രവർത്തനത്തെ വേണ്ടത്ര മനസിലാക്കികൊണ്ട് പ്രവർത്തിക്കാൻ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാകാത്തതുമാണ് രാജിക്ക് കാരണമെന്നും നേതാക്കൾ പറയുന്നു. കേരളത്തിന്റെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ നൂനപക്ഷ ശാക്തീകരണ രാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിക്കുന്ന ഐഎൻഎല്ലിന്റെ രാഷ്ട്രീയത്തിന്റെ ഭാഗമാകാൻ തീരുമാനിച്ചിരിക്കുന്നതായും ഡോ. കെ കെ ബേനസീർ രാജികത്തിൽ വ്യക്തമാക്കി.

ജോസ് കെ മാണിക്കും റോഷി അ​ഗസ്റ്റിനും സത്ബുദ്ധി നൽകണം

എൻസിയിലേക്കും നിരവധി പേരാണ് എത്തുന്നത്. പിസി ചാക്കോ സംസ്ഥാന പ്രസിഡണ്ട് ആയതോടെ എൻസിപിക്ക് ഉണർവ്വ് ഉണ്ടായെന്നും ഇതും പഴയ കോൺഗ്രസിന്റെ ഭാഗമാണെന്നും വാദിച്ച് നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. മഹിളാ കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്ന ലതികാ സുഭാഷ് ഉൾപ്പെടെ നിരവധി കോൺ​ഗ്രസ് നേതാക്കളാണ് എൻസിപിയിലേക്ക് എത്തുന്നത്.

ശ്യാമപ്രസാദ് മുഖർജിയുടെ അന്ത്യം അഖണ്ഡ ഭാരതത്തിന് വേണ്ടിയുടെ സമരത്തിനിടെ തടവറയിൽ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close