KERALANEWSTrending

ഓര്‍ത്തഡോക്സ് സഭയുമായുള്ള കൂദാശബന്ധങ്ങള്‍ അവസാനിപ്പിച്ച് യാക്കോബായ സുറിയാനി സഭ

കോട്ടയം: വിശ്വാസികളെ പുറത്താക്കി പള്ളികള്‍ പിടിച്ചെടുക്കുന്നതിലും സെമിത്തേരികളില്‍ ശവസംസ്‌കാരം തടയുന്നതിലും പ്രതിഷേധിച്ച് ഓര്‍ത്തഡോക്സ് സഭയുമായുള്ള എല്ലാ കൂദാശബന്ധങ്ങളും യാക്കോബായ സുറിയാനി സഭ അവസാനിപ്പിച്ചു. ഇതുസംബന്ധിച്ച സഭയുടെ പ്രാദേശിക എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ തീരുമാനത്തിന് ആകമാന സുറിയാനിസഭയുടെ പരമാദ്ധ്യക്ഷന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ അനുമതി നല്‍കി.സുന്നഹദോസ് തീരുമാനം നടപ്പാക്കാനാവശ്യപ്പെട്ട് ശ്രേഷ്ഠ കാതോലിക്കാ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ യാക്കോബായ സഭയിലെ എല്ലാ ഭദ്രാസന മെത്രാപ്പോലീത്തമാര്‍ക്കും കല്‍പ്പന അയച്ചു. വിവാഹം, മാമോദീസ, ശവസംസ്‌കാരം തുടങ്ങിയ ചടങ്ങുകളില്‍ പുതിയ തീരുമാനം ബാധകമാകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close