KERALANEWS

ഓര്‍ത്തഡോക്സ് സഭാ നേതൃത്വം പാണക്കാട് വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

മലപ്പുറം: ഓര്‍ത്തഡോക്സ് സഭാ നേതൃത്വം മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പാണക്കാട് തങ്ങളുടെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച.മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ് തുടങ്ങിയ നേതാക്കളുമായിട്ടാണ് ചര്‍ച്ച നടത്തിയത്.മെത്രാപ്പൊലീത്തമാരായ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് തുടങ്ങിയവരാണ് മലങ്കര ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്ക്ക് എത്തിയത്.

മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ചില ഭാഗങ്ങളില്‍നിന്ന് ശ്രമങ്ങളുണ്ടായതിനാല്‍ കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ട്രീയ പ്രധാന്യമുണ്ട്.അങ്ങനെയില്ലെന്നു വ്യക്തമാക്കാന്‍ കൂടിയാണ് തങ്ങളുടെ സന്ദര്‍ശനമെന്ന് സഭാ പ്രതിനിധകള്‍ പറഞ്ഞു. സഭാ മേലധ്യക്ഷന്റെ സന്ദേശം കൈമാറാനുമാണ് തങ്ങള്‍ വന്നതെന്നും പ്രതിനിധികള്‍ കൂട്ടിച്ചേര്‍ത്തു.തദ്ദേശ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തിലുണ്ടായ തിരിച്ചടിക്ക് പിന്നാലെ സഭാ നേതൃത്വുമായി അടുപ്പം സൃഷ്ടിക്കാന്‍ ലീഗ്-യുഡിഎഫ് നേതാക്കള്‍ വലിയ ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close