KERALANEWSTrending

ഓര്‍മകളില്‍ ചിരിയുടെ തമ്പുരാന്‍;മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ നൂറാം പിറന്നാള്‍ ദിനത്തില്‍ മോഹന്‍ ലാല്‍ പങ്കുവെച്ച കുറിപ്പ്

ജാതിമതരാഷ്ട്രീയ വ്യത്യാസമില്ലാതെ ഏതു വേദികള്‍ക്കും പ്രിയപ്പെട്ടവനായിരുന്നു പ്രിയങ്കരനായിരുന്നു ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത. പ്രസംഗം മാത്രമല്ല, താന്‍ പറഞ്ഞതെല്ലാം പ്രവൃത്തിയിലൂടെ തെളിയിക്കാനും വലിയ മെത്രാപ്പോലീത്തയ്ക്കായി.ഒരുദിവസം ഏഴു വേദികളില്‍വരെ പ്രധാന പ്രസംഗകന്റെ റോളില്‍ തിളങ്ങിയ ചരിത്രമുണ്ട് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്ക്. മാര്‍ത്തോമ്മാ സഭാതലവനായിരുന്ന എട്ടുവര്‍ഷം തിരുവല്ല നഗരത്തിലും പരിസരങ്ങളിലും മാത്രം അഞ്ഞൂറിലധികം വേദികളില്‍ അദേഹത്തിന്റെ സാന്നിധ്യമുണ്ടായി. കേള്‍വിക്കാര്‍ പത്തായാലും പതിനായിരമായാലും വേദികള്‍ മാര്‍ ക്രിസോസ്റ്റത്തിന് ഒരുപോലെയായിരുന്നു.

ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെക്കുറിച്ച് സംവിധായകന്‍ ബ്ലസി ഒരുക്കിയ ഡോക്യുമെന്ററിയാണ് ‘100 ഇയേര്‍സ് ഓഫ് ക്രിസോസ്റ്റം’. ഡോക്യുമെന്ററിക്ക് ഗിന്നസ് അംഗീകാരം ലഭിച്ചിരുന്നു. ഏറ്റവും ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയെന്നാണ് അംഗീകാരം. 48 മണിക്കൂര്‍ 10മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നാല് വര്‍ഷമെടുത്താണ് ബ്ലസി നിര്‍മ്മിച്ചത്. ഡോക്യുമെന്ററിയുടെ ഭാഗമായതിന്റെ സന്തോഷം അറിയിച്ച് നടന്‍ മോഹന്‍ലാല്‍ രംഗത്ത് വന്നിരിന്നു. ഡോക്യുമെന്ററിക്ക് വിവരണം നല്‍കിയിരിക്കുന്നത് മോഹന്‍ലാലാണ്. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ ഡോക്യുമെന്ററിയുടെ ഭാഗമായതില്‍ അഭിമാനമുണ്ടെന്നുള്ള കാര്യം പങ്ക് വച്ചിരിക്കുന്നത് .

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close