INSIGHTNEWSTop News

ഓര്‍മകള്‍ മരിക്കാതെ;സൗമ്യയുടെ ഓര്‍മ്മകള്‍ക്ക് പത്തു വര്‍ഷം പിന്നിടുമ്പോള്‍

അനു അന്ന ജേക്കബ്ബ്

ഇന്നും മനസാക്ഷി മരവിച്ചിട്ടില്ലത്ത ഏതൊരാളെയും നൊമ്പരപ്പെടുത്തുന്ന ഓര്‍മകളിലൊന്നാണ് സൗമ്യ. ചിരിച്ച് സുന്ദരിയായി നില്‍കുന്ന ആ പെണ്‍കൊടിയുടെ മുഖം കണ്ടാണ് പത്തു വര്‍ഷം മുന്‍പ് ഇതെ ദിവസം മലയാളക്കര ഉണര്‍ന്നത്. ട്രയിനില്‍ നിന്ന് ട്രാക്കിലേക്ക് തള്ളിയിട്ട് ഗോവിന്ദ് ചാമി എന്നെരാള്‍ പിഡിപ്പിച്ച് കൊലപ്പെടുത്തിയ ആ പെണ്‍കുട്ടി ഇന്നും പെണ്‍മക്കളുള്ള ഏതൊരമ്മയുടെയും നൊമ്പരപ്പെടുത്തുന്ന ഓര്‍മയാണ്. സൗമ്യയുടെ ഓര്‍മ്മകള്‍ക്ക് പത്തുവര്‍ഷം പിന്നിടുമ്പോഴും ഇനിയും മറ്റെരു സൗമ്യ കൂടി ഉണ്ടാകാതിരിക്കാനുള്ള ശ്രമം തുടരുകയാണ് നമ്മുടെ നീതിന്യായം. 2011 ല്‍ എറണാകുളത്തു നിന്നും ഷൊര്‍ണൂരിലേക്ക് പോകുകയായിരുന്ന ട്രയിനിലെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദ ചാമി എന്നയാള്‍ സൗമ്യയെ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായ ബലാത്സംഗത്തിനു വിധേയയാക്കി. വീഴ്ചയുടെയും അതിക്രമത്തിന്റെയും ഭാഗമായി സൗമ്യ കൊല്ലപ്പെട്ടു വെന്നുമായിരുന്നു അന്ന് പോലീസ് കണ്ടെത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണത്തിനു കീഴടങ്ങിയത്.

പിന്നിട് തൃശൂര്‍ അതിവേഗ കോടതിയില്‍ നടന്ന ഈ കേസിന്റെ വിചാരണയില്‍ പ്രതിയ്ക്കെതിരെ ആരോപിക്കപ്പെട്ടിരുന്ന 15 കുറ്റങ്ങളില്‍ കൊലപാതകം, ബലാത്സംഗം, മോഷണം തുടങ്ങിയവ സംശയാതീതമായി തെളിഞ്ഞിരിക്കുന്നതായി ജഡ്ജി രവീന്ദ്രബാബു പ്രസ്താവിക്കുകയും ചെയ്തു. പ്രതി ജീവിച്ചിരിക്കുന്നത് സമൂഹത്തിലെ സ്ത്രീകള്‍ക്ക് തന്നെ ഭിക്ഷണിയാകമെന്ന് അന്ന് കോടതി നിരീക്ഷിച്ചിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണിതെന്ന് കോടതി കണ്ടെത്തി. 2011 നവംബര്‍ 11 നാണ് പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചത്. തൃശ്ശൂര്‍ അതിവേഗ കോടതിയില്‍ പതിനൊന്നു ദിവസം കൊണ്ട് പൂര്‍ത്തിയാകുമെന്നു കരുതിയ വിചാരണ നടപടികള്‍ അഞ്ചുമാസം കൊണ്ടാണ് പൂര്‍ത്തിയായത്. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ സാക്ഷിമൊഴികളുടേയും സാഹചര്യത്തെളിവുകളുടേയും അടിസ്ഥാനത്തിലാണ് വിചാരണ പൂര്‍ത്തിയാക്കിയത്. ആകെ 82 സാക്ഷികളെയാണ് അന്ന് പ്രതിഭാഗം വിസ്തരിച്ചത്. 101 രേഖകളും കേസിലേക്കായി കോടതിയില്‍ സമര്‍പ്പിച്ചു. 1000 ഏടുള്ള കുറ്റപത്രമാണ് പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിക്ക് സമര്‍പ്പിച്ചത്. കേരളാ ഹൈക്കോടതിയും തൃശ്ശൂര്‍ അതിവേഗ കോടതിയുടെ വിധിന്യായം ശരിവച്ചു. സുപ്രീം കോടതി കൊലപാതകക്കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസികുഷന് കഴിഞ്ഞില്ലെന്നു വിധിക്കുകയും അതിനു നല്‍കിയ വധശിക്ഷ ഏഴുവര്‍ഷത്തെ കഠിനതടവായി കുറയ്ക്കുകയും ചെയ്തു. എന്നാല്‍ ബലാത്സംഗക്കുറ്റം അംഗീകരിക്കുകയും ഗുരുതരമായി പരുക്കേറ്റുകിടന്ന ഇരയോടു കാണിച്ച ക്രൂരത കണക്കിലെടുത്ത് കീഴ്കോടതി അതിനു നല്കിയ ജീവപര്യന്തം തടവുശിക്ഷയും അംഗീകരിച്ചു. രണ്ടു ശിക്ഷകളും ഒരുമിച്ചു അനുഭവിച്ചാല്‍ മതിയാകുമെന്നും കോടതി പ്രഖ്യാപിച്ചു.

ഇനിയും ഇവരെപ്പൊലെയുള്ളവര്‍ പൊതുസമുഹത്തിലിറങ്ങിയാല്‍ മറ്റൊരു സൗമ്യ കൂടി ഉണ്ടാകില്ലെന്ന് വിധി പ്രഖ്യപിച്ച സുപ്രീം കോടതിക്ക് ഉറപ്പ് നല്‍കാന്‍ സാധിക്കുമോ?

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close