KERALANEWSTrending

ഓര്‍മയായത് സിനിമയിലെ മജിഷ്യന്‍: ഡോ. ബിജു

ജീവിതങ്ങളിലെ ആത്മസംഘര്‍ഷങ്ങളെ ചലച്ചിത്ര ഫ്രെയിമുകളില്‍ നിറച്ച മാന്ത്രികനായിരുന്നു കിം കി ഡുക്കെന്ന് സംവിധായകന്‍ ഡോ. ബിജു.

സിനിമാലോകത്തിന് തന്നെ നികത്താനാകാത്ത വിടവാണ് കിം കി ഡുക്കിന്റെ മരണത്തിലുടെ ഉണ്ടായിരിക്കുന്നത്.അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങള്‍ നമുക്ക് കിട്ടുന്നില്ലായെന്നത് വലിയൊരു നഷ്ടം തന്നെയാണ്.വളരെ ചെറിയൊരു കാലയളവുകൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമകള്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്നത്.സിനിമയെക്കുറിച്ച് യാതൊരുവിധ സാങ്കേതിക അറിവുമില്ലാതെ കടന്നു വന്ന് സിനിമയിലെ മജിഷ്യന്‍ എന്നസ്ഥാനം നേടിയ ആളുകൂടിയാണ് കിം.പ്രമേയപരമായി വലിയ പരീക്ഷണങ്ങള്‍ നടത്തിയ ചിത്രമാണ് അദ്ദേഹത്തിന്റേത്.സ്ത്രിവിരുദ്ധത സിനിമകളില്‍ ആവിഷ്‌ക്കരിച്ച കിം മറ്റുള്ളവര്‍ തുറന്നു പറയാന്‍ മടിച്ച കാര്യങ്ങളാണ് അവതരിപ്പിച്ചത്. 2011 മുതല്‍ ഞങ്ങള്‍ ഒന്നിച്ച് നിരവധി സമയങ്ങള്‍ ചിലവഴിച്ചിട്ടുണ്ട്.സിനിമ,രാഷ്ട്രിയം എന്നിവയായിരുന്നു ഞങ്ങള്‍ക്കിടയിലെ പ്രധാന ചര്‍ച്ചാ വിഷയം.അദ്ദേഹത്തിന്റെ സിനിമകളെല്ലാം മറക്കാനാകാത്ത ഓര്‍മകളാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close