KERALAMoviesTop NewsUncategorized

ഓര്‍മ്മകളുടെ നിറക്കൂട്ട്‌

Dennis Joseph Interview

മലയാളത്തില്‍ മമ്മൂട്ടിയുടെ സൂപ്പര്‍ താര പദവി ന്യൂഡല്‍ഹിയിലൂടെ വീണ്ടെടുത്തുകൊടുക്കുകയും മോഹന്‍ലാലിനെ ആക്ഷന്‍ നായകനായി രാജാവിന്റെ മകനിലൂടെ അവരോധിക്കുകയും ചെയ്ത തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്. ചലച്ചിത്ര പത്രപ്രവര്‍ത്തകനായി തുടങ്ങി തിരക്കഥാകൃത്തും പിന്നീട് ദേശീയ അവാര്‍ഡ് നേടിയ മനു അങ്കിളിലൂടെ സംവിധായകനുമായി തീര്‍ന്ന പ്രതിഭ. സമാനതകളില്ലാത്ത വിജയമാണ് ഡെന്നീസ് മലയാള സിനിമയില്‍ ഉണ്ടാക്കിയെടുത്തത്. ഡെന്നീസ് ജോസഫിന്റെ ചലച്ചിത്ര ജീവിതത്തിന്റെ മുപ്പതാം വര്‍ഷം നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം ലക്ഷ്മി വാസുദേവനോട് സംസാരിച്ചതില്‍ നിന്ന് പ്രസക്ത ഭാഗങ്ങള്‍:


‘വെള്ളിത്തിര എനിക്കൊരിക്കലും അന്യമായിരുന്നില്ല. അച്ഛന്റെ സഹോദരന്‍ ഫ്രാന്‍സിസ് ശാപമോക്ഷത്തിന്റെ സഹ നിര്‍മാതാവായിരുന്നു. ജേസിയുടെ ആദ്യ സിനിമ, നടന്‍ ജയന്‍ സിനിമയിലെത്തിയ ആദ്യ സിനിമയായിരുന്നു ശാപമോക്ഷം. ഞാന്‍ ജനിക്കും മുമ്പേ സിനിമയില്‍ നിറഞ്ഞു നിന്ന അമ്മയുടെ സഹോദരന്‍ ബേബിച്ചായന്‍ എന്ന ജോസ് പ്രകാശ്. സിനിമയുടെ പല മേഖലകളില്‍ തിളങ്ങിയ അദ്ദേഹത്തിന്റെ അനിയന്‍ പ്രേം പ്രകാശ്.
വ്യോമസേനയിലായിരുന്നു അച്ഛന്‍. അമ്മ അധ്യാപികയും. കുടുംബസാഹചര്യം വച്ച് ഞാന്‍ പഠിപ്പിസ്റ്റാവേണ്ടതാണ്. പക്ഷേ ഞാന്‍ ഒരു ആവറേജ് വിദ്യാര്‍ത്ഥി മാത്രമായിരുന്നു. എന്നാല്‍ അഞ്ചാം ക്‌ളാസ് മുതല്‍ ഏറ്റുമാനൂര്‍ പബ്‌ളിക്ക് ലൈബ്രറിയിലംഗമായിരുന്നു. പത്തു കഴിയും മുമ്പേ തന്നെ മലയാളത്തിലെ ക്‌ളാസിക്കുകളെല്ലാം വായിച്ചു. അന്നുമിന്നും ഞാനൊരു തരക്കേടില്ലാത്ത വായനക്കാരനാണ്. തിരക്കഥാകൃത്താവാനുള്ള മിനിമം പരിചയം ഞാന്‍ നേടിയത് ഇതുവഴിയാണ്.
ഞാനോരു ഉദ്യോഗസ്ഥനായിക്കാണാനായിരുന്നു മാതാപിതാക്കള്‍ക്കിഷ്ടം. കെമിസ്ട്രി പഠിച്ച എനിക്ക് വിദേശത്തൊരു ജോലിക്ക് ഒരു കസിന്‍ മുഖേന ശ്രമിക്കുന്നത് അങ്ങനെയാണ്. ഫാര്‍മസി പഠിക്കാനാണ് സത്യത്തില്‍ ഞാന്‍ എറണാകുളത്തെത്തുന്നത്. അതു പക്ഷേ സിനിമയിലേക്കുള്ള വഴിയായി എന്നു മാത്രം.
എറണാകുളത്ത് ഞാനും ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജും പരസ്യ കലാകാരന്‍ ഗായത്രി അശോകനും വീണ്ടുമൊന്നിച്ചു. ഞങ്ങള്‍ സഹപാഠികളായിരുന്നു. അശോകന്‍ സ്‌കൂള്‍ മുതല്‍ ഒന്നിച്ചുള്ള കൂട്ടുകാരന്‍. വിക്ടര്‍ കുറവിലങ്ങാട് ദേവമാതായില്‍ ഞങ്ങളുടെ സീനിയര്‍. അന്ന് വിക്ടര്‍ ഫോട്ടോഗ്രാഫറാവാന്‍ തീരുമാനിച്ചിട്ടില്ല. സത്യത്തില്‍ എന്റെയും അശോകന്റെയും നിര്‍ബന്ധത്തിലാണ് അവന്‍ ഫോട്ടോഗ്രാഫറായത്.
നല്ലതും ചീത്തയുമായ എല്ലാ സിനിമകളും കാണുമായുരന്നു. ശ്രീധര്‍ തീയറ്റര്‍ മാനേജരുടെ സഹായത്താല്‍ ഇംഗ്‌ളീഷ് സിനിമകളും വിടാതെ കണ്ടു. അന്നൊന്നും സിനിമ എനിക്കു വേണ്ടി വഴിതുറക്കുമെന്നു ചിന്തിച്ചില്ല. പക്ഷേ വിക്ടര്‍ക്കും അശോകിനും അതറിയാമായിരുന്നെന്നു തോന്നുന്നു. ന്യൂഡല്‍ഹിക്കു വേണ്ടി ലൊക്കേഷന്‍ കാണുന്നത് ഡല്‍ഹിയില്‍ പ്രസ് ഫോട്ടോഗ്രാഫറായിരുന്ന വിക്ടറുടെ ബൈക്കിനു പിന്നില്‍ കറങ്ങിക്കൊണ്ടാണ്.

ഓരോ മുക്കും മൂലയും കാണിച്ചു പറഞ്ഞു തന്ന് അവനെന്നെ ഡൽഹിയുടെ സ്പന്ദനം അറിയിച്ചു. ആ സൗഹൃദം അവൻ പിന്നീട് ന്യൂസ് ഫോട്ടോഗ്രഫറായപ്പോഴും നിലനിന്നു. ജീവൻ തുടിക്കുന്ന ചി
ത്രങ്ങൾ എത്രയൊക്കെ റിസ്ക് സഹിച്ചുംക്യാമറയിലേക്ക് പകർത്തുക എന്നത് അവന്റെ രീതിയായിരുന്നു.

കട്ട് കട്ട്

എറണാകുളത്ത് പഠിക്കുന്ന സമയം.എന്തെങ്കിലും ജോലി എനിക്കു കിട്ടട്ടെ എന്ന് ആഗ്രഹിച്ച അച്ഛനും അമ്മയും ഞാനൊരു മെഡിക്കൽ ഷോപ്പ്തുടങ്ങിയപ്പോൾ ഒരുപാട് സന്തോഷിച്ചു.അതിനിടയിൽ വിക്ടറിന് ജോലി കിട്ടി അവൻ പോയി. അശോകനാണെങ്കിൽ സിനിമാരംഗത്തെത്തി. വലിയ ആദായമൊന്നും ഇല്ലാത്തതു കൊണ്ട് മെഡിക്കൽ ഷോപ്പ്പൂട്ടിയ ഞാൻ കാർട്ടൂണിസ്മ് യേശുദാസൻ മാഷിന്റെ കട്ട് കട്ട് മാസികയിൽ സബ് എഡിറ്ററായി.

ശിവകാശിയിലാണ് പ്രിൻറിംഗ്, അച്ചടിക്കാനുള്ള പ്ലേറ്റുമായി ആദ്യവണ്ടിക്ക് ശിവകാശിയിലെത്തും. ഉള്ളടക്കം കണ്ടെത്തുന്നതു മുതൽ പ്രിന്റിംഗ്, പ്രോസസ്സിംഗ്, സെറ്റിംഗ് എന്നിങ്ങനെ എല്ലാ ജോലികളും ഞാനൊറ്റയ്ക്ക്. ഒരു സർവ്വകലാശാലയിലും കിട്ടാത്ത അറിവാണ് കട്ട് കട്ട് എനിക്കു തന്നത്. ഒരു മാഗസിൻ എങ്ങനെ നടത്തിക്കൊണ്ടുപോകണമെന്ന് നന്നായി മനസിലായി.വിവിധ മേഖലകളിലുള്ളവരെ അഭിമുഖം ചെയ്യാൻ കഴിഞ്ഞു.സത്യത്തിൽ അന്നും ഇന്നും വേദികളെ അഭിമുഖീകരിക്കുന്നത് എനിക്കൽപ്പം ബുദ്ധിമുട്ടാണ്.

വാങ്ങാതെ പോയ ദേശീയ അവാര്‍ഡ്‌

​സിനിമയിൽ മുപ്പതു വർഷങ്ങൾ പിന്നിട്ടു. എന്റെ തിരക്കഥയിൽ തന്റടമുള്ള ഒരുപാട് നായക കഥാപാത്രങ്ങൾ വെള്ളിത്തിരയിലെത്തി. പക്ഷേ ഒരു സത്യംപറയട്ടെ, നാഷണൽ അവാർഡ് വാങ്ങാൻ ഞാൻ പോയിട്ടില്ല.സംഗീതസംവിധായകൻ ഇളയരാജയ്ക്കും എനിക്കും അവാർഡ് കിട്ടിയത് ഒരേവർഷമാണ്. ഇളയരാജ എനിക്കൊപ്പം അവാർഡ് വാങ്ങുന്നതിനെക്കുറിച്ച് വളരെയേറെ പ്ലാനിംഗൊക്കെ നടത്തിയതുമാണ്. നേരത്തെ അതു പറഞ്ഞാൽ ഇളയരാജ സമ്മതിക്കില്ല. അതുകൊണ്ട് അവസാന നിമിഷം ഞാൻ മുങ്ങി. ഒരു സഭയെ അഭിമുഖീകരിക്കുന്നതോ, അവർക്കു മുന്നിൽ സംസാരിക്കുന്നതോ എനിക്ക് ചിന്തിക്കാവുന്നതിനുമപ്പുറമാണ്. ഇന്നും ഒരു സ്കൂൾ വാർഷികത്തിൽ അതിഥിയായി വിളിച്ചാൽ​ സ്‌നേഹത്തോടെ നിരസിക്കാറാണ് പതിവ്.ഇന്നു വരെ ആ സഭാകമ്പം മാറിയിട്ടില്ല.എന്റെ വഴി, ഒരു വേദിക്ക് മുന്നിൽ​ ​സംസാരിക്കുന്നതല്ലെന്നും എഴുത്താണെന്നും
തിരിച്ചറിഞ്ഞത് കട്ട് കട്ടിൽ വച്ചാണ്. സാമ്പത്തിക ബുദ്ധിമുട്ടു കാരണം കട്ട് കട്ട് നിർത്തേണ്ടി വന്നെങ്കിലും എഴുത്തിന്റെ ലോക
ത്തേക്കു പ്രവേശനം സാധിച്ചു തന്ന കട്ട് കട്ടിനോടുള്ള കടപ്പാട് പറഞ്ഞറിയിക്കാനാവില്ല.​​

സിനിമയിലേക്ക്‌
അമ്മയുടെ സഹോദരിപുത്രനായ രാജനാണ് എന്നിലെ തിരക്കഥാകൃത്തിനെ ജനിപ്പിക്കുന്നത്. അന്ന് പ്രേംപ്രകാശങ്കിളും നിർമാണരംഗത്തുണ്ട്. അങ്കിളും രാജനും ചേർന്നാണ് നിർമാണമെങ്കിലും രാജനന്ന് ഒറ്റയ്ക്കൊരു സിനിമ ചെയ്യണമെന്നൊരാഗ്രഹം. ചർച്ചകളിൽ പങ്കെടുക്കാറുള്ളതു കൊണ്ട് എന്നോടത് പറയുകയുംചെയ് തു. അങ്ങനെ അവന്റെ കൂടെ ഞാനും കൂടി. ഇതിനിടെ രാംകുമാർ പറഞ്ഞിട്ട്ഞാനൊരു ഇംഗ്ലീഷ് ക്ലാസിക് ചിത്രം കണ്ടു. അതിന്റെ ത്രെഡ് വേറൊരു രീതിയിൽ രാജനോട് പറഞ്ഞു. കേട്ടപ്പോൾ അവനും ഇഷ്ടമായി. അതു തന്നെ കഥയെന്ന് തീരുമാനിച്ചു. ടി. ദാമോദരൻ തിരക്കഥയെഴുതി സേതുമാധവനോ കെ.ജി.ജോർജോ സംവിധാനം ചെയ്താൽ നന്നാവുമെന്ന് ഞാൻ പറഞ്ഞു.സേതുമാധവനാണങ്കിൽ അസിസ്റ്റന്റായി കൂടാമെന്ന എന്റെ മോഹം സാധിക്കുകയും ചെയ്യുമല്ലോ.

ഈറൻ സന്ധ്യ

​​ഷിപ്പ്യാർഡ് ഉദ്യോസ്ഥനും ഇഷ്ടം കൊണ്ടു മാത്രം ജ്യോതിഷം നോക്കുന്നതുമായ കോര സാറിനെ രാജന് വലിയ വിശ്വാസമാണ്. അദ്ദേഹത്തെ പോയി കണ്ടു. തിരക്കഥ സേതുമാധവനാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, “അതു ശരിയാവില്ല ഒരു പുതിയ ആൾ എഴുതിയാൽ മതി.” എന്റെ ആഗ്രഹം മുടക്കിയ കോരയോട് ഭയങ്കര ദേഷ്യം തോന്നി.അങ്ങനൊരു പുതുമുഖം ആരാവാമെ
ന്ന് രാജൻ ചോദിച്ചപ്പോൾ എന്നെ ചൂണ്ടിയിട്ട് “ഇയാൾ തന്നെ!” എന്ന് കോര. “ഇയാൾ നാളത്തെ തിരക്കുള്ള തിരക്കഥാകൃത്താവും ഉറപ്പ്” എന്നും പറഞ്ഞു കോര. അതു കേട്ട് ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി. ഇയാളൊരു ഫ്രോഡാണല്ലോ എന്നു മനസ്സിൽ ചിന്തിക്കുകയും ചെയ്തു. എന്നാൽ കോര പറഞ്ഞതുകേട്ട രാജനാകട്ടെ എന്റെ​ ​പിന്നാലെയായി. അവസാനം എനിക്കത്ഏൽക്കേണ്ടി വന്നു.

എഴുതി തുടങ്ങിയപ്പോൾ വല്ലാത്തൊരു ആത്മവിശ്വാസം തോന്നി. എന്റെ തിരക്കഥയിൽ ജേസി സംവിധാനം ചെയ്യാമെന്ന തിരുമാനവുമായി. ജേസിയുടെ ഇഷ്ടക്കുറവു കൊണ്ട് സ്ക്രിപ്റ്റ് തിരുത്തിയെഴുതാൻ രാജൻ ജോൺപോളിനെ സമീപിച്ചു. ഞാനെഴുതിയ സ്ക്രിപ്റ്റിൽ എന്റെ അനുവാദത്തോടെ ജോൺ പോൾ തിരുത്തലുകൾ വരുത്തിയപ്പോൾ ആ സിനിമയിൽ നിന്ന് ഞാനൊഴിവായി. ഞാനാദ്യം എഴുതിയതും, പിന്നീടതിൽ നിന്ന് മാറിയതുമായ ഈറൻ സന്ധ്യ എന്ന സിനിമ അവിടെ പിറന്നു.​​

നിറക്കൂട്ടിലൂടെ ന്യൂഡല്‍ഹിയിലേക്ക്‌

ഈറൻ സന്ധ്യ യ്ക്ക് ശേഷം ഒരു സിനിമയെഴുതണമെന്ന് പറഞ്ഞ് എന്നെ സമീപിക്കുന്നത് ജോഷിയാണ്. ആന്റീഹീറോ പശ്ചാത്തലമുള്ളസിനിമയെന്നു കരുതി തുടങ്ങിയതൊന്നുമല്ല. പക്ഷേ എഴുതാൻ തുടങ്ങിയപ്പോൾ എനിക്കു മുന്നിൽ ഓരോ ഫ്രെയിമുംതെളിഞ്ഞു വന്നു. ഞാനെന്ന തിരക്കഥാകൃത്തിന്റെ രചനയിൽ പിറവിയെടുത്ത ജോഷി-മമ്മൂട്ടി സഖ്യത്തിന്റെ നിറക്കൂട്ടാണ് കോരപ്രവചനം സത്യമാക്കിയത്. നിറക്കൂട്ട് വൻ വിജയമായി. പിന്നീടെനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. അതിനു ശേഷം ശ്യാമ. ഒരു ആവറേജ് സിനിമ. പി ന്നീടാണ് ന്യൂഡൽഹിയെഴുതുന്നത്. ഡൽഹി കാണാതെ ഞാൻ എഴുതിയ സിനിമ!
എൻ.എസ്.യു നേതാവായ സി.കെ ജീവനും, മുഖ്യമന്ത്രി കെ. കരുണാകരനുമൊക്കെ ന്യൂഡൽഹി സിനിമ യാഥാർത്ഥ്യക്കാൻ ഒരുപാട് സഹായിച്ചു. ഡൽഹിയിലെത്തി വിക്ടറിന്റെ വണ്ടിയുടെ പിറകിലിരുന്നാണ് ഞാനെഴുതിയ സിനിമയിലെ അന്തരീക്ഷം നേരിട്ട് കണ്ടത്. ന്യൂഡൽഹിയാണ് അന്നും ഇന്നും ഞാനേറ്റവും സമ്മർദ്ദമനുഭവിച്ച് എഴുതിയ സിനിമ.

രാജാവിന്റെ മകന്‍

ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ഒരൊറ്റക്കോളം വാർത്തയിൽ നിന്നാണ് രാജാവിന്റെ മകന്‍ പിറക്കുന്നത്‌. നായകനായും നിന്ന മോഹൻലാലിന് ആക്ഷൻ ഹീറോ പരിവേഷം നൽകിയ സിനിമ. താരതമ്യേന പിൻനിരയിലായിരുന്ന സുരേഷ്ഗോപിയെ മുഖ്യധാരാ വില്ലനാക്കിയ സിനിമ, തമ്പി കണ്ണന്താനം എന്ന സംവിധായകന്റെ തലവര മാറ്റിയ സിനിമ. ഇന്നും ആളുകൾ എന്നെ ഒരുപക്ഷേ ഓർത്തിരിക്കുന്നത്അതിലെ സംഭാഷണങ്ങളിലൂടെയാണ്.

രാജാവിന്റെ മകൻ റിലീസായ ശേഷം പേന താഴെ വയ്ക്കാതെ ഞാൻ സിനിമകളെഴുതി. എല്ലാം ദൈവാനുഗ്രഹം!ഇടതടവില്ലാതെ സിനിമ ചെയ്യുന്നതു കൊണ്ട് ഞാനൊരിക്കലും സിനിമയുടെ പരാജയങ്ങൾ അറിഞ്ഞിട്ടില്ല. ഒരു സിനിമയെഴുതി നല്ല ഇടവേളയ്ക്കു ശേഷമാണ് അന്നൊക്കെ അത് റിലീസ് ചെയ്യുന്നത്. അപ്പോഴേക്കും അടുത്ത സിനിമയുടെ വർക്ക് തുടങ്ങിക്കാണും. അതുകൊണ്ട് ജയപരാജയങ്ങൾ എന്നെ വലുതായി ബാധിച്ചില്ല. സിനിമ എനിക്കെന്നും നല്ലതു മാത്രമേ തന്നുള്ളു. ഇന്നും പലരും അഭിമുഖത്തിനായെത്തുന്നത് സിനിമ തന്ന സൗഭാഗ്യമാണ്. ഇതിനിടെ രണ്ടു മൂന്നു സിനിമ സംവിധാനം ചെയ്യാനും കഴിഞ്ഞു. എല്ലാത്തരം സിനിമകളും പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നത് മറ്റൊരു ഭാഗ്യം. “പഠിക്കുന്ന കാലത്ത് ഡെന്നീസ് ജോസഫ് എന്നെഴുതുമ്പോൾ മൂന്നിലധികം അക്ഷരതെറ്റു വരുത്താറുള്ള നീ തിരക്കഥയെഴുതുന്നു എന്നത് വിശ്വസിക്കാനാവില്ലെന്ന്’ പറയുന്ന സഹപാഠികൾക്കിടയിൽ എനിക്ക് അഭിമാനത്തോടെ നിൽക്കാനാവുന്നത് സിനിമ തന്ന സൗഭാഗ്യങ്ങൾ കൊണ്ടാണ്.

​​സ്‌നേഹത്തിന്റെ മുഖങ്ങള്‍

​​സിനിമയിൽ ഒരുപാട് മുഖ​​ങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. പലതും മനസ്സിൽ മായാതെ നിൽക്കുന്നു. സിനിമയെക്കുറിച്ച് പലർക്കും അബദ്ധധാരണകളുണ്ട്. പക്ഷേ ഞാൻ അടുത്തറിഞ്ഞ ചി
ല മുഖങ്ങൾ സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പാടെ മാറ്റുന്നതാണ്.

വിൻസന്റ് മാഷാണ് അതിലേറ്റവും പ്രധാനം. അദ്ദേഹത്തിന്റെ മകൻ ജയനൻ വിൻസന്റ് എന്നോടൊപ്പം നിറക്കൂട്ടു മുതൽ പല സിനിമകളിലുമുണ്ട്. വിൻസന്റ് മാഷ് ഗാംഭീര്യമുള്ള വ്യക്തിയാണ്. ആരു കണ്ടാലും ഒന്നു നോക്കിനിന്നുപോകും. അതുല്യപ്രതിഭ. പക്ഷേ അദ്ദേഹം ലൊക്കേഷനിൽഒരാളെ പോലും ശ്രദ്ധിക്കുന്ന പതിവില്ല. ഒരിക്കൽ ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ അദ്ദേഹത്തെ കണ്ട് നാലഞ്ചു ഭാഷകളിൽ തിളങ്ങിനിന്ന ഒരു സൂപ്പർസ്മാർ നടിപറഞ്ഞത്ഇ ന്നുമോർമ്മയിലുണ്ട്. “ആ പുള്ളിയെ ഞാന്റെത ദിവസമുണ്ടെന്നറിയുമോ നോക്കുന്നു. ഒരു തവണ പോലും അദ്ദേഹമെന്നെശ്രദ്ധിച്ചിട്ടില്ല. ഒരു തവണ എന്നെയൊന്ന്
നോക്കിയിരുന്നെങ്കിൽ ഞാൻ അദ്ദേഹത്തിന്റെ കൂടെ പോയേനേ!” വിൻസന്റ് മാഷിനെകണ്ട് അങ്ങനെ പറഞ്ഞിട്ടുള്ള പെൺകുട്ടികൾ ഒരുപാടാണ്. മരിക്കും വരെ അദ്ദേഹത്തിന്റെ പ്രൗഡി ഒരഭിനേതാനുമുണ്ടായിട്ടില്ല. എന്റെ തിരക്കഥ ശരിയല്ലെന്നുള്ള കാരണം കൊണ്ട് ഈറൻ സന്ധ്യയിൽ നിന്ന് ഒഴിവാക്കിയ ജേസിയാണ് മറ്റൊരാൾ. അന്നെനിക്കത് വിഷമമായെങ്കിലും പിന്നീട് ഞങ്ങൾ നല്ല സുഹൃത്തുക്കളായി. അദ്ദേഹം മരിക്കുന്ന കാലത്തൊക്കെ ഞങ്ങൾ തമ്മിൽ നല്ല ആത്മബന്ധത്തിലായി. പക്ഷേ നിറക്കൂട്ട് എന്ന സിനിമ വിജയിച്ചില്ലായിരുന്നെങ്കിൽ ജേസിയുടെ വാക്കുകൾ സത്യമായേനേ.

എം. ഒ. ദേവസ്യ എന്ന മേക്കപ്പ് ആർട്ടിസ്റ്റാണ് മറ്റൊരു വ്യക്തി. സിനിമയെ ഇതയധികം വീക്ഷിക്കുന്ന ഒരു മേക്കപ്പ്മാൻ ഉണ്ടോയെന്നതും സംശയമാണ്. പലപ്പോഴുംദേവസ്യയുടെ വാചകങ്ങൾക്ക് അദ്ദേഹം ഉദ്ദേശിക്കുന്ന അർത്ഥം കിട്ടാറില്ല. പൊതുസദസ്സുകളിൽ കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമാ
യ കാര്യങ്ങൾ ദേവസി പറയാറുണ്ട്. അതായിരുന്നു അയാളുടെ ഏറ്റവും വലിയ മൈനസ്. ഇങ്ങനെയൊക്കെയാണെങ്കിലും ജോലിയോട് ഇത്രമാത്രം ആത്മാർത്ഥത കാണിക്കുന്ന വ്യക്തികൾ ഇന്ന് അപൂർവ്വം തന്നെ.

ഇടി, അടി, കള്ളുകുടി എന്നിവയൊക്കെസിനിമയിലുള്ള എല്ലാവരുടെയും ശീലമാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ഏറ്റവുമധികം അടിപിടി സിനിമകൾ എടുത്ത ജോഷി ഒരിക്കൽ പോലും മദ്യം പോയിട്ട് വൈൻപോലും കുടിച്ചിട്ടില്ല എന്നത് പലർക്കും അറിയാത്ത സത്യമാണ്. നിറക്കൂട്ട് എന്ന സിനിമ എന്നെയേൽപ്പിച്ച നാൾ മുതൽ ഇന്നു വരെ ജോഷിയുമായി എനിക്കുള്ളത് ആത്മബന്ധമാണ്. ജോഷിയ്ക്കൊപ്പം ഞാൻ പ്ന്ത്രണ്ടിലധികം സിനിമകൾ ചെയ്തു.
ഐ.വി.ശശിയേട്ടനാണ് വിസ്മയമായ മറ്റൊരു വ്യക്തി. ഉയർച്ചയുടെ കൊടുമുടികൾ കയറുമ്പോഴും ശശിയേട്ടൻ എന്നുമൊരു സാധാരണക്കാരനായിരുന്നു. സിനിമയുടെ ഡിസ്കഷനു വേണ്ടി കോഴിക്കോട് മഹാറാണിയിൽ ഒരുമിച്ച് താമസിക്കുമ്പോൾ
എനിക്കു രാവിലെ കാപ്പി തന്ന് ഉണർത്തുന്നത് ശശിയേട്ടനാണ്. ശശിയേട്ടൻ വയ്ക്കന്ന എല്ലാ കറിക്കും നല്ല രുചിയാണ്. കെ
പ്പുണ്യത്തിൽ ശശിയേട്ടനെ തോൽപ്പിക്കുന്നമറ്റൊരാളെ എനിക്കറിയില്ല. മീൻ വാങ്ങിവെട്ടി കറിവച്ച് വിളമ്പിത്തരുന്ന ശശിയേട്ടനെന്ന വ്യക്തി എനിക്കെന്നും അത്ഭുതമാ
ണ്. രണ്ടു മൂന്നു സിനിമകളിൽ ഞങ്ങളൊരുമിക്കാൻ തീരുമാനിച്ചെങ്കിലും അതൊന്നും നടന്നില്ല. അതൊരു സങ്കടമായി
അവശേഷിക്കുന്നു.

മലയാള സിനിമയുടെ ഫ്ളാഷ്ബാക്ക്
ചിത്രങ്ങൾ പരിശോധിക്കുമ്പോൾ മൺമറഞ്ഞു പോയ ഒരുപാട് വ്യക്തികളെ കാണാം. ഒരു കാര്യം ഉറപ്പാണ്, അവർക്കൊന്നും പകരം വയ്ക്കാനും അവരോടെന്നപോലെ ഉപമിക്കാനും ഇന്ന് നാം കാണുന്നഒരു കലാകാരന്മാരുമില്ല. വെള്ളിത്തിരയോട് ഇത്രയധികം കൂറു പുലർത്തുന്ന പ്രഗല്ഭരായ കലാകാരന്മാർ മലയാള സിനിമയോട്യാത്രമൊഴി ചൊല്ലിക്കഴിഞ്ഞു. അവരൊ
ക്കെയുണ്ടായിരുന്ന ലൊക്കേഷനുകൾ തന്നെയായിരുന്നു മലയാള സിനിമയുടെ സുവർണ്ണകാലഘട്ടം.
പ്രിയദർശന്റെ ഗീതാഞ്ജലിക്കു ശേഷം സിനിമയൊന്നും ചെയ്തിട്ടില്ല. ഇന്നത്തെ സിനിമകളോട് അപ്രിയമുള്ളതുകൊണ്ടല്ല, മറിച്ച് ഞാനിപ്പോൾകോര ജേക്കബിന്റെ സ്കൂൾ ഓഫ്ഫു ൾനെസ്സിന്റെ സജീവ പ്രവർത്തകനാണ്. ബൈബിൾ ക്ലാസുകളും മറ്റുമായി നല്ല
തിരക്കിലാണ്. ബൈബിൾ കഥകൾ വച്ച് ഒരു സിനിമയെടുക്കണമെന്ന പദ്ധതി ആലോചിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close