ഓസ്ട്രേലിയന്‍ കാട്ടുതീയില്‍ വെന്തുരുകി മൃഗങ്ങള്‍, ചിത്രങ്ങള്‍ പുറത്ത്

സിഡ്നി: ഓസ്ട്രേലിയയില്‍ നാളുകള്‍ നീണ്ട കാട്ടുതീയില്‍ വെന്തുരുകി മൃഗങ്ങളുടെ ദൃശ്യങ്ങള്‍ ആരുടെയും കണ്ണുനിറയ്ക്കും. ഏക്കറു കണക്കിന് വനം കത്തിനശിച്ചതിനൊപ്പമാണ് മൃഗങ്ങള്‍ ചത്തൊടുങ്ങിയത്. കാട്ടുതീ മൃഗങ്ങളെ മാത്രമല്ല മനുഷ്യരേയും ബാധിച്ചു. നിരവധി ആളുകള്‍ തീയില്പെട്ട് മരിച്ചു.

ആയിരക്കണക്കിന് വീടുകള്‍ കത്തിച്ചാമ്പലായി. പുകപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷം, കടുത്ത ചൂടും കൊടുങ്കാറ്റുകളും ജീവജാലങ്ങളെ തൂത്തെറിഞ്ഞു
480 ദശലക്ഷം മൃഗങ്ങളെ കാട്ടുതീ ഇല്ലാതാക്കിയെന്നാണ് റിപ്പോര്‍ട്ട്. 4000 ഓളം ആടുമാടുകളും ചത്തൊടുങ്ങി. കാട്ടുതീയില്‍ നിന്ന് രക്ഷപ്പെടാനാവാതെ കുടുങ്ങിക്കിടക്കുന്ന മൃഗങ്ങളുടെ കത്തിയെരിഞ്ഞ മൃതദേഹങ്ങളാണ് മനസ്സില്‍ ഭീതിപരത്തുന്ന കാഴ്ചയായി എവിടെയും കാണുന്നത്.

ഉയര്‍ന്നുകത്തുന്ന തീയില്‍ ചുവന്ന ആകാശവും പുകപടര്‍ന്ന അന്തരീക്ഷവുമാണ് എല്ലായിടത്തും.
അഡെലെയ്ഡെ ഹില്‍സില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കമ്പിവേലിയില്‍ കുടുങ്ങിപ്പോയ കങ്കാരു കുഞ്ഞിന്റെ ചിത്രമാണ് സമൂള്‍ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നത്.

രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മനുഷ്യര്‍ക്ക് പിന്നാലെ കുടിവെള്ളത്തിനായി നടക്കുന്ന മൃഗങ്ങളുടെ ദൃശ്യങ്ങളാണ് കരളുരുക്കുന്ന മറ്റൊരു കാഴ്ച. വെന്ത് ഉരുകി തോലുമായി ജീവിക്കുന്ന മൃഗങ്ങളും ഇവിടെ നൊമ്പരമായി മാറുകയാണ്.ഇന്നലെ എത്തിയ മഴയും തണുത്ത കാറ്റും പക്ഷിമൃഗങ്ങള്‍ക്ക് നല്കിയ ആശ്വാസം ചെറുതല്ല.
