WORLD

ഓസ്ട്രേലിയയില്‍ കോവിഡ് 19 നിയന്ത്രണങ്ങള്‍ കാരണം നിലവില്‍ ഏറ്റവും അധികം പ്രതിസന്ധി നേരിടുന്നത് മെല്‍ബണ്‍കാര്‍

സിഡ്‌നി: കോവിഡ് 19നെ പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഓസ്ട്രേലിയയിലെ എല്ലാ സ്റ്റേറ്റുകളും പല തലത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നിലവില്‍ അതേറ്റവും ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത് മെല്‍ബണിലുള്ളവരെയാണ്. ഇവിടെ കോവിഡ് രണ്ടാം തരംഗം മറ്റിടങ്ങളിലേതിനേക്കാള്‍ രൂക്ഷമായതിനെ തുടര്‍ന്നാണ് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുന്നത്.കോവിഡ് അടങ്ങിത്തുടങ്ങിയിരിക്കുന്നതിനാല്‍ രാജ്യത്തെ മറ്റ് ഭാഗങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്താന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും മെല്‍ബണില്‍ സ്റ്റേജ് 4 ലോക്ക്ഡൗണാണ് ഇപ്പോഴുമുള്ളത്. സെപ്റ്റംബര്‍ 13 വരെയെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇവിടെ ലോക്ക്ഡൗണ്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് മെല്‍ബണ്‍കാരുടെ ജോലികളെയും വരുമാനത്തെയും അത് പ്രതികൂലമായി ബാധിച്ചതിന് പുറമെ ഇവിടെയുള്ള നിരവധി പേരുടെ മാനസികാരോഗ്യത്തെയും ഇത് കടുത്ത തോതില്‍ ബാധിച്ചിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് മാനസികാരോഗ്യ പ്രശ്നങ്ങളുമായി ജിപിമാരെയും ക്ലിനിക്കല്‍ കണ്‍സള്‍ട്ടന്റുമാരെയും മാനസികാരോഗ്യ വിദഗ്ധരെയും സമീപിക്കുന്നവരുടെ എണ്ണം മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ പെരുകി വരുന്നുവെന്ന പ്രതിസന്ധിയുമുണ്ട്.
മെല്‍ബണ് പുറമെ വിക്ടോറിയയിലെ മറ്റ് ഭാഗങ്ങളിലും കടുത്ത കൊറോണ നിയന്ത്രണങ്ങള്‍ ഇത്തരം പ്രശ്നങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.സ്റ്റേജ് 3 നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയതിനെ തുടര്‍ന്ന് തങ്ങളുടെ ബിസിനസുകളും ജീവിതവൃത്തികളും സാധാരണ പോലെയാകുമെന്ന് വിക്ടോറിയക്കാരില്‍ നല്ലൊരു ശതമാനം പേര്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്നുവെങ്കിലും സ്റ്റേജ് 4 നിയന്ത്രണങ്ങളിലും അതിന് സാധ്യമല്ലാതായത് ഇവിടുത്തുകാരുടെ പ്രതീക്ഷകളെ അസ്തമിപ്പിച്ചിരിക്കുകയാണ്. ജീവിതത്തില്‍ ആകെയൊരു മരവിപ്പാണ് തങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് വെളിപ്പെടുത്തിയവര്‍ ഏറെയാണ്.

Show More

Related Articles

Back to top button
Close