
തിരുവനന്തപുരം: ഇംഗ്ലീഷ് ഭാഷയില്‍ ഒരുക്കുന്ന ‘ഹൗഡി’ കോമഡി ഡ്രാമാ സീരീസുമായി ഓസ്ട്രേലിയയിലെ സിനിമാരംഗത്ത് കാല്വെയ്പ്പിനൊരുങ്ങി തിരുവനന്തപുരം സ്വദേശിയായ ജയ് ജനാര്ദ്ദനന്.. ജയ് സംവിധാനം ചെയ്ത ‘ഹൗഡി’ സീരീസ് സീ ഫൈവില്‍ ഒക്ടോബര്‍ ഏഴിന് ഒ.ടി.ടി.വഴി റിലീസ് ചെയ്യും.സംവിധായകന് ജോഷിയോടൊപ്പം ‘പൊറിഞ്ചുമറിയം ജോസി’ല്‍ അസിസ്റ്റന്റ് ഡയറക്ടറായും ആര്.എസ്.വിമലിനൊപ്പം അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. ഇവ നല്കിയ ആത്മവിശ്വാസമാണ് സ്വന്തമായൊരു കോമഡി ഡ്രാമ സീരീസ് ഒരുക്കാന്‍ പ്രേരണയായതെന്ന് അദ്ദേഹം പറയുന്നു. ഹൗഡിയുടെ ട്രെയ്ലര് അടുത്തദിവസം തന്നെ പ്രമുഖ സിനിമാതാരങ്ങളുടെ ഫെയ്സ്ബുക്ക് പേജില്‍ റിലീസ് ചെയ്യുമെന്നും ജയ് പറഞ്ഞു.