KERALANEWSTECH

ഓസ വഴി ഓട്ടോ സവാരി

കൊച്ചി: ഓട്ടോ സവാരിക്കായി കൊച്ചി നിവാസികള്‍ക്ക് ഇനിമുതല്‍ ഇ- ബുക്കിംഗ് സൗകര്യം ഒരുങ്ങുന്നു. ഓസ (ഓട്ടോ സവാരി) മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ഇനി മുതല്‍ ഓട്ടോ ബുക്ക് ചെയ്യാം. ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് ഓട്ടോ ബുക്കിങ്ങും ഓണ്‍ലൈനാക്കിയത്.ടെക്‌നോവിയ ഇന്‍ഫോ സൊലൂഷന്‍സ് എന്ന സ്ഥാപനമാണ് ഓസ ആപ് ഒരുക്കിയിരിക്കുന്നത്. യാത്രക്കാരന്‍ നില്‍ക്കുന്നിടത്ത് ഓട്ടോറിക്ഷ ആവശ്യപ്പെടാനും യാത്രാനിരക്കും സമയവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയാനും ആപ്പിലൂടെ സാധിക്കും. യാത്രക്കാരനും ഓട്ടോറിക്ഷ തൊഴിലാളിയും തമ്മിലുള്ള യാത്രക്കൂലി തര്‍ക്കത്തിനുള്‍പ്പെടെ ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

ഓട്ടോ തൊഴിലാളിക്ക് കൂടുതല്‍ സവാരി ലഭിക്കുന്നതുവഴി വരുമാനം മെച്ചപ്പെടുത്താനാകുമെന്നും കരുതുന്നു. യാത്രാക്കൂലി പണമായി കൈമാറുന്നതിനു പുറമെ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങളും പ്രയോജനപ്പെടുത്താം.ഗതാഗതമന്ത്രി മന്ത്രി എ കെ ശശീന്ദ്രന്‍ ‘ഓസ’ ലോഗോ പ്രകാശനം നിര്‍വഹിച്ചു. കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി ഓണ്‍ലൈനിലൂടെയായിരുന്നു ഉദ്ഘാടനം. ഇതുകൂടാതെ ടെക്‌നോവിയയുമായി ചേര്‍ന്ന് യാത്രക്കൂലിക്കുപുറമെയുള്ള വരുമാനമാര്‍ഗങ്ങളും കണ്ടെത്താനുള്ള ശ്രമത്തിലാണ് സൊസൈറ്റി. പരീക്ഷണം കഴിഞ്ഞാലുടന്‍ ആപ് പുറത്തിറക്കുമെന്ന് സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close