BIZNEWS

ഓഹരി വിപണിയിൽ മുന്നേറ്റം

മുംബൈ: അഞ്ച് ദിവസംനീണ്ട നഷ്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്‌സ് 261 പോയന്റ് നേട്ടത്തിൽ 50005ലും നിഫ്റ്റി 86 പോയന്റ് ഉയർന്ന് 14,762ലുമാണ് വ്യാപാരം നടക്കുന്നത്.ബിഎസ്ഇയിലെ 2070 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1467 ഓഹരികൾ നഷ്ടത്തിലുമാണ്.

86 ഓഹരികൾക്ക് മാറ്റമില്ല. എല്ലാവിഭാഗം സൂചികകളും നേട്ടത്തിലാണ്. റിലയാൽറ്റി സൂചിക രണ്ടുശതമാനവും ലോഹ സൂചിക 1.5ശതമാനവും ഉയർന്നു.ഒഎൻജിസി, ടാറ്റ മോട്ടോഴ്‌സ്, ഗെയിൽ, ബിപിസിഎൽ, ഹിൻഡാൽകോ, ബജാജ് ഫിനാൻസ്, ഐഒസി, റിലയൻസ്, ടാറ്റ സ്റ്റീൽ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close