BIZNEWS

ഓഹരി സൂചികകളില്‍ ഇടിവ്‌

മുംബൈ: കനത്ത വില്പന സമ്മർദത്തെതുടർന്ന് ഓഹരി സൂചികകൾ കുത്തനെ ഇടിഞ്ഞു. ദിനവ്യാപാരത്തിൽ ഒരുവേള സെൻസെക്‌സിന് 1,800 പോയന്റാണ് നഷ്ടമായത്. നിഫ്റ്റി 14,600ന് താഴെയത്തുകയുംചെയ്തു.ബാങ്ക്, ധനകാര്യ ഓഹരികളാണ് കനത്ത നഷ്ടത്തിലായത്. നിഫ്റ്റി ബാങ്ക്, സ്വകാര്യ ബാങ്ക്, പൊതുമേഖല ബാങ്ക്, ഫിനാൻഷ്യൽ സർവീസസ് തുടങ്ങിയ സൂചികകൾ അഞ്ചുശതമാനത്തോളം താഴെപ്പോയി.കടപ്പത്രങ്ങളുടെ ആദായംവർധിച്ചതാണ് ഓഹരി വിപണിയെ ബാധിച്ചത്.

ആഗോളതലത്തിൽ നിക്ഷേപകർ വിപണിയിൽനിന്ന് ലാഭമെടുത്ത് ബോണ്ടിൽ നിക്ഷേപിക്കാൻ താൽപര്യംകാണിച്ചു. ഈ ദിവസങ്ങളിലെ വിപണിയിലെ റക്കോഡ് നേട്ടമാണ് ലാഭമെടുപ്പിന് പിന്നിൽ.യുഎസിലെ ട്രഷറി ആദായംവർധിച്ചതോടെ വാൾസ്ട്രീറ്റിലെ സൂചികകളെല്ലാം വൻനഷ്ടംരേഖപ്പെടുത്തി. അതിന്റെ പ്രതിഫലനമായി ഏഷ്യൻ സൂചികകളും കൂപ്പുകുത്തി. ജപ്പാന്റെ നിക്കി സൂചിക 225 പോയന്റും ഹോങ്കോങ് ഹാങ് സെങ് സൂചിക 1.69ശതമാനവും നഷ്ടത്തിലായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close