BIZNEWS

ഓഹരി സൂചികകള്‍ കൂപ്പുകുത്തി

മുംബൈ: തുടര്‍ച്ചയായി പത്തുദിവസം നീണ്ടുനിന്ന റാലി ഒരൊറ്റദിവസത്തെ വില്പ സമ്മര്‍ത്താല്‍ തകര്‍ന്നു. ആഗോള വിപണികളിലെ നഷ്ടവും ഐടി, ബാങ്ക്, ഫാര്‍മ ഓഹരികളിലെ ലാഭമെടുപ്പുമാണ് സൂചികകളെ ബാധിച്ചതെന്നാണഅ റിപ്പോര്‍ട്ടുകള്‍. സെന്‍സെക്സ് 1,066.33 പോയന്റ് നഷ്ടത്തില്‍ 39,728.41ലും നിഫ്റ്റി 290.60 പോയന്റ് താഴ്ന്ന് 11,680.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 802 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1797 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 145 ഓഹരികള്‍ മാറ്റമില്ലാതെ തുടരുന്നു.എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തിലേറെ താഴെപ്പോയി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയ വന്‍കിട ഓഹരികളിലാണ് വ്യാപകമായി വില്പന സമ്മര്‍ദമുണ്ടായത്. ആഗോള സൂചികകളിലെ നഷ്ടവും കോവിഡ് വ്യാപനവും അപര്യാപ്തമായ ഉത്തേജനപാക്കേജുകളുമാണ് വിപണിയിലെ നേട്ടം നിലനിര്‍ത്താന്‍ കഴിയാതിരുന്നതിനുപിന്നില്‍.നിഫ്റ്റി 50 സൂചികയില്‍ എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ 2.60ശതമാനംമുതല്‍ 3.75ശതമാനംവരെ തകര്‍ച്ചനേരിട്ടു. അതേസമയം ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളില്‍ 2.50ശതമാനംവരെ നേട്ടമുണ്ടായി.റിലയന്‍സ്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളിലെ കനത്ത നഷ്ടമാണ് സെന്‍സെക്സിലെ 400 പോയന്റോളം താഴാനിടയാക്കയിത്.ഏറ്റവും ഉയര്‍ന്ന നിലവാരമായ 1,185 രൂപയിലേയ്ക്ക് ഉയര്‍ന്ന ശേഷമാണ് ഇന്‍ഫോസിസ് വില്പന സമ്മര്‍ദനം നേരിട്ടത്. ഓഹരി വില മൂന്നുശതമാനത്തോളം താഴ്ന്ന് 1,095 രൂപയിലെത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close