INDIANEWSSocial MediaTrendingviral

ഓൺലൈനായി റിമോട്ട് കണ്ട്രോൾ കാർ ഓർഡർ ചെയ്തിട്ട് പാർലെ ജി ബിസ്കറ്റ് കിട്ടിയാൽ എന്ത് ചെയ്യും? ഇനി പോയൊരു ചായ ഉണ്ടാക്കാമെന്ന് യുവാവ്; സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് അപാരത

ഡല്‍ഹി: ഓൺലൈൻ ഷോപ്പിംഗ് കൊണ്ട് പല പ്രയോജനങ്ങളുണ്ട്; സമയലാഭം, ധനലാഭം സുരക്ഷിതത്വം അങ്ങനെ പലതും. പക്ഷെ കിട്ടുന്ന സാധനങ്ങൾ മാറിപോകുന്നത് പലപ്പോഴും തലവേദന ആകാറുമുണ്ട്. അടുത്തിടെ മൗത്വഷ് ഓർഡർ ചെയ്ത് റെഡ്മി നോട്ട് 10 സ്മാർട്ഫോൺ കിട്ടി ബമ്പറടിച്ചതിനു പിന്നാലെ മറ്റൊരു മാറിപ്പോകളാണ് ഇപ്പോൾ ചിരിയുണർത്തുന്നത്.

സംഭവം ഉണ്ടായത് ഡല്‍ഹിയിലാണ്.ആമസോണിൽ നിന്ന് റിമോട്ട് കണ്‍ട്രോള്‍ കാര്‍ ഓര്‍ഡര്‍ ചെയ്ത വിക്രം ബുരഗോഹെൻ എന്ന യുവാവിനാണ് പകരം പാർലെ ജി ബിസ്കറ്റ് കിട്ടിയത്. സംഭവം തിരിച്ച് കൊടുക്കണോ കംപ്ലൈന്റ്റ് ചെയണോ വിക്രം പോയില്ല, പകരം ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു. ‘ആമസോൺ ഇന്ത്യയിൽ നിന്ന് നിങ്ങൾ ഓർഡർ ചെയ്​തതിന്​ പകരം ബിസ്​കറ്റ്​ ലഭിച്ചാൽ?? അപ്പോൾ നിങ്ങൾ ചായയുണ്ടാക്കണം’ എന്നാണ് വിക്രം കുറിച്ചത്.

അതോടെ സംഭവം മുഖ്യധാരാ ദേശീയ മാധ്യമങ്ങൾ ഏറ്റെടുത്തു. എന്തായാലും ഇപ്പോൾ ചിലവായ പണം റീഫണ്ട് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് ആമസോൺ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close