KERALANEWS

ഔദ്യോഗിക വെബ്‌സൈറ്റിൽ വരും മുൻപ് പി.എസ്.സി. സിലബസ് സമൂഹമാധ്യമങ്ങളിലും കോച്ചിങ് കേന്ദ്രങ്ങളിലും; അറിയില്ലെന്ന് കയ്യൊഴിഞ്ഞ് പിഎസ്‌സി

തിരുവനന്തപുരം: പി.എസ്.സി. പരീക്ഷയുടെ സിലബസ് ഔദ്യോഗിക സൈറ്റില്‍ വരുന്നതിന് മുമ്പ് സമൂഹമാധ്യമങ്ങളിലും ചില പരിശീലന കേന്ദ്രങ്ങളിലും ലഭിച്ചു എന്ന് പരാതിയുമായി ഉദ്യോഗാർത്ഥികൾ. എല്‍ഡിസി, എല്‍ജിഎസ് പരീക്ഷകളുടെ സിലബസാണ് ചോർന്നതായി ആരോപണം ഉയരുന്നത്. എന്നാൽ സംഭവത്തില്‍ അസ്വഭാവികതയില്ലെന്നും ചെയര്‍മാര്‍ അംഗീകരിച്ച സിലബസ് എങ്ങനെ സമൂഹമാധ്യമങ്ങളില്‍ എത്തിയെന്ന് അറിയില്ലെന്നുമാണ് പി.എസ്.സി ന്യായീകരിക്കുന്നത്.

എല്‍ഡിസി, എല്‍ജിഎസ് പരീക്ഷകളുടെ പുതുക്കിയ സിലബസ് ഇന്ന് രാവിലെയാണ് പി.എസ്.സി. ഔദ്യോഗിക സൈറ്റിലൂടെ പബ്ലിഷ് ചെയ്യുന്നത്. എന്നാല്‍ ഇന്നലെ രാത്രി മുതല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സിലബസിന്റെ പൂര്‍ണരൂപം പ്രചരിച്ചിരുന്നു. ഒരുപാട് മാറ്റങ്ങളോടെ പി.എസ്.സി. തയ്യാറാക്കിയ സിലബസ് എങ്ങനെ സ്വകാര്യ പരിശീലന സ്ഥാപനങ്ങളുടെ വാട്‌സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ് ഉദ്യോഗാര്‍ഥികൾ ചൂണ്ടിക്കാട്ടുന്നത്. സംഭവത്തിൽ അസ്വഭാവികത ഉണ്ടെന്നും ഔദ്യോഗികമായി പുറത്തുവിടുന്നതിന് മുമ്പ് ഇത് എങ്ങനെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നുവെന്ന് അന്വേഷിക്കണമെന്നും പരാതി ഉയർന്നു.

പരീക്ഷാ വിജ്ഞാപനം, സിലബസ്, റാങ്ക് ലിസ്റ്റ് തുടങ്ങി എല്ലാ ഔദ്യോഗിക വിവരങ്ങളും വാര്‍ത്താക്കുറിപ്പ് വഴിയോ പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ആണ് പുറത്തിറക്കാറുള്ളത്. അംഗീകാരം ഇന്നലെത്തന്നെ നൽകിയെങ്കിലും വകുപ്പ് തലത്തില്‍ മാത്രം കൈമാറിയ സിലബസ് എങ്ങനെ പുറത്തുപോയി എന്നതില്‍ വ്യക്തമായ മറുപടി പിഎസ്‌സി നല്കാൻ തയാറാവുന്നില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close