INDIANEWSTrending

കങ്കണയുടേത് ഗുരുതര തെറ്റ്; കോടതി

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗത്ത് ചട്ടം ലംഘിച്ച് ഫ്‌ളാറ്റില്‍ അറ്റകുറ്റപ്പണി നടത്തിയതെന്ന് മുംബൈ കോടതി. മുംബൈ കോര്‍പ്പറേഷന്റെ നോട്ടീസിനെതിരേ കങ്കണ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി പരാമര്‍ശം.കോര്‍പ്പറേഷന്‍ അംഗീകരിച്ച പ്ലാനില്‍ മാറ്റം വരുത്തിയെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഖേറിലെ ഫ്‌ളാറ്റില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയപ്പോള്‍ കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചെന്ന് കാണിച്ച് ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ നല്‍കിയ നോട്ടീസിനെതിരെയാണ് കങ്കണ കോടതിയെ സമീപിച്ചത്.

കങ്കണയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഫ്‌ളാറ്റുകളിലാണ് അനധികൃത നിര്‍മാണം കണ്ടെത്തിയത്. ഇത് ചട്ടങ്ങളുടെ ലംഘനമാണന്ന് കോടതി പറഞ്ഞു. ബി.എം.സിയുടെ നോട്ടീസില്‍ തെറ്റായി ഒന്നുമില്ലെന്നും കോടതി വ്യക്തമാക്കി..ഖാര്‍ മേഖലയിലെ 16 നില കെട്ടിടത്തിലെ അഞ്ചാം നിലയിലെ മൂന്ന് ഫ്ളാറ്റുകളാണ് കങ്കണ കൂട്ടിച്ചേര്‍ത്ത് ഒറ്റ ഫ്ളാറ്റാക്കി മാറ്റിയത്. പൊതുവഴിയും പൊതുവായ സ്ഥലവുമെല്ലാം കയ്യേറിയാണ് ഒറ്റ ഫ്ളാറ്റാക്കി മാറ്റിയതെന്നും ജഡ്ജി നിരീക്ഷിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close