NEWSUncategorizedWORLD

കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കാന്‍ ബില്‍; യുഎസ് ജനപ്രതിനിധി സഭ അംഗീകരിച്ചു

കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കാനുള്ള ബില്‍ യുഎസ് ജനപ്രതിനിധി സഭ അംഗീകരിച്ചു. 1970ല്‍ ആണ് യുഎസില്‍ കഞ്ചാവ് നിരോധിച്ചത്. അതിനുശേഷം ഇതാദ്യമാണ് വിലക്കു നീക്കാന്‍ ജനപ്രതിനിധിസഭയില്‍ വോട്ടെടുപ്പു നടക്കുന്നത്. ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സഭ 164 ന് എതിരെ 228 വോട്ടുകള്‍ക്ക് നിയമം പാസാക്കി.

അതേസമയം സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം. അവര്‍ ഇതിനെ അനുകൂലിക്കുന്നില്ല. സെനറ്റ് അംഗീകരിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ നിയമം നടപ്പാകാനിടയില്ല. ഫെഡറല്‍ നിയമപ്രകാരം നിരോധനം നിലവിലുണ്ടെങ്കിലും യുഎസിലെ 15 സംസ്ഥാനങ്ങളില്‍ വിനോദാവശ്യങ്ങള്‍ക്കു കഞ്ചാവ് ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ട്. മുപ്പതോളം സംസ്ഥാനങ്ങളില്‍ മരുന്നായി ഉപയോഗിക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close