KERALANEWS

കഞ്ചാവുപയോഗിച്ച് സ്കൂളിൽ പോയി കിടന്നുറങ്ങി; പോലീസ് മാമന്മാർ വന്ന് വിളിച്ചുണർത്തി അറസ്റ് ചെയ്തുകൊണ്ട് പോയി; തിരുവനന്തപുരത്ത് നിരവധി മോഷണക്കേസുകളിൽ പ്രതികളായ മൂവർ സംഘം അറസ്റ്റിൽ

തിരുവനന്തപുരം: കഞ്ചാവ് ഉപയോഗിച്ച ശേഷം ലഹരിയിൽ സ്കൂളിൽ ഉള്ളിൽ കിടന്നുറങ്ങി മൂവർ മോഷണസംഘത്തെ വിളിച്ചുണർത്തി അറസ്റ് ചെയ്ത് നെയ്യാറ്റിൻകര പോലീസ്. നെയ്യാറ്റിൻകരയിലും പെരുമ്പഴുതൂരിലും വിവിധ പ്രദേശങ്ങളിൽ കട കയറി അക്രമണം മുതൽ നിരവധി കേസുകളില്‍ പ്രതികളായ ഇവരിൽ ഒരാൾ പിന്നീട് ഓടി രക്ഷപെട്ടു.

പെരുമ്പഴുതൂർ സ്വദേശി ശോഭലാൽ, കീളിയോട് സ്വദേശി സുധി സുരേഷ് ,എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന്‍റെ കണ്ണ് വെട്ടിച്ച് നടന്ന പ്രതികളെ നാട്ടുകാരുടെ സഹായത്തോടെയാണ് നെയ്യാറ്റിൻകര പോലീസ് പിടികൂടിയത്. നാട്ടിലെ സ്ഥിരം അക്രമികളായ ഇവർ പെരുമ്പഴുതൂർ സ്കൂളിനെയാണ് ഒളിത്താവളമായി തയ്യാറാക്കിയിരുന്നത്. കോവിഡ് കാരണം ക്ലാസുകൾ നടക്കാത്തതിനാൽ പ്രതികൾ ഇവിടെ ഒളിച്ച് താമസിക്കുകയായിരുന്നു.

മൂന്നംഗ സംഘം കഞ്ചാവ് ഉപയോഗിച്ച ശേഷം ലഹരിയിൽ സ്കൂളിൽ ഉള്ളിൽ ഉറക്കത്തിലായിരുന്നു. സംശയം തോന്നിയ നാട്ടുകാരൻ സ്കൂള്‍ പിടിഎ പ്രസിഡന്‍റിനെ കാര്യം അറിയിച്ചു.തുടർന്ന് നെയ്യാറ്റിൻകര പോലീസ് സ്ഥലത്ത് എത്തി പ്രതികളെ പിടി കൂടുകയായിരുന്നു. മൂന്ന് പേരിൽ ഒരാൾ പോലീസിനെ വെട്ടിച്ച് ഓടുന്നതും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പിടികൂടിയ പ്രതികളായ രണ്ടു പേരെയും പോലീസ് റിമാന്‍റ് ചെയ്തു. രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close