WORLD

കഞ്ചാവ് നിയമവിധേയമാക്കണോ? ജനഹിത പരിശോധനയുമായി ഒരു രാജ്യം

വെല്ലിംഗ്ടണ്‍: കഞ്ചാവ് നിയമവിധേയമാക്കണമെന്ന ആവശ്യത്തില്‍ ന്യുസിലന്‍ഡില്‍ ജനഹിത പരിശോധന നടത്തുന്നു. ഉല്ലാസങ്ങള്‍ക്കും വിനോദ പരിപാടികള്‍ക്കുമായി കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്നാണ് പൊതു ആവശ്യം. ഇക്കാര്യത്തില്‍ ജനഹിത പരിശോധനയിലൂടെ അന്തിമ തീരുമാനമെടുക്കാനാണ് ന്യുസിലന്‍ഡ് തീരുമാനിച്ചത്.ദയാവദം നിയമവിധേയമാക്കണോ എന്ന കാര്യത്തിലും ജനഹിത പരിശോധന തേടുന്നുണ്ട്. ദയാവധം നിയമവിധേയമാക്കുന്നതിനു ജനഹിത പരിശോധനയിലൂടെ അംഗീകാരം ലഭിക്കാനാണ് സാധ്യത. അതേസമയം, കഞ്ചാവ് നിയമവിധേയമാക്കുന്നത് വൈകിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒരു ദിവസം 14 ഗ്രാം കഞ്ചാവ് കൈവശം വയ്ക്കാനും വീട്ടില്‍ രണ്ട് കഞ്ചാവ് ചെടി വളര്‍ത്താനും അനുമതി തേടുന്നതാണ് ജനഹിത പരിശോധന. കാനഡ, ദക്ഷിണാഫ്രിക്ക, ഉറുഗ്വായ്, ജോര്‍ജിയ തുടങ്ങിയ രാജ്യങ്ങളെല്ലാം കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയിട്ടുണ്ട്.അതേസമയം, ന്യുസിലന്‍ഡില്‍ ഇന്ന് തിരഞ്ഞെടുപ്പ് നടക്കുകയാണ്. ജസീന്ത ആര്‍തന്‍ തുടര്‍ച്ചയായി രണ്ടാം തവണ ന്യുസിലന്‍ഡ് പ്രധാനമന്ത്രിയാകാന്‍ മത്സരരംഗത്തുണ്ട്. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ജസീന്ത മത്സരിക്കുമ്പോള്‍ നാഷണല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ജൂതിദ് കൊളിന്‍സ് മത്സരരംഗത്തുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close