KERALANEWSTrending

കടക്കാവൂര്‍ പോക്‌സോ കേസില്‍ അമ്മയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്‌സോ കോടതി തള്ളി

തിരുവനന്തപുരം: അമ്മ മകനെ ലൈംഗികമായി പീഡിപിച്ച കേസില്‍ അമ്മയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്‌സോ കോടതി തള്ളി. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന തീരുമാനത്തില്‍ നാളെ ഹൈക്കോടതിയില്‍ ജാമ്യ അപേക്ഷ നല്‍കാനാണ് യുവതിയുടെ കുടുംബത്തിന്റെ തീരുമാനം. ഒരിക്കലും ജയിലില്‍ നിന്ന് ഇറങ്ങാന്‍ കഴിയില്ലെന്ന് പോലീസ് യുവതിയെ ഭീഷണിപ്പെടുത്തിയെന്നും സമ്മര്‍ദം കാരണമാണ് കുട്ടി അമ്മയ്ക്ക് എതിരെ മൊഴി നല്‍കിയിരിക്കുന്നതെന്നും ആണ് കുടുംബം പറയുന്നത്.

സ്ത്രീധന പീഡന പരാതികളില്‍ പൊലീസ് നടപടി എടുത്തില്ലെന്നും കുടുംബം ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവ്, രണ്ടാം ഭാര്യ, പൊലീസ് തുടങ്ങിയവരുള്‍പ്പടെ നാല് പേര്‍ക്കെതിരെ യുവതിയുടെ കുടുംബം പരാതി നല്‍കി.അതേസമയം, പൊലീസിനെതിരായ ആക്ഷേപങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി കടയ്ക്കാവൂര്‍ എസ്‌ഐയെ വിളിച്ചുവരുത്തിയ ഐജി ഹര്‍ഷിത അട്ടല്ലൂരി രേഖകള്‍ പരിശോധിച്ചു. നടപടിക്രമങ്ങളില്‍ പിഴവില്ലെന്നാണ് പ്രാഥമിക നിഗമനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close