KERALANEWSTrending

കടയില്‍ പോയി വരാന്‍ വൈകിയതിന് എട്ടു വയസ്സുകാരന്റെ കാലില്‍ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍

കൊച്ചി: കടയില്‍ പോയി വരാന്‍ വൈകിയതിന് എട്ടു വയസ്സുകാരന്റെ കാലില്‍ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാലിന്റെ അടിയില്‍ ചട്ടുകം പഴുപ്പിച്ചും തേപ്പുപെട്ടി ചൂടാക്കിയുമായിരുന്നു പൊള്ളിച്ചത്. തന്നെ ഇയാള്‍ ഉപദ്രവിക്കുന്നത് പതിവാണെന്ന് കുട്ടി മൊഴി നല്‍കി.കൊച്ചി തൈക്കുടത്താണ് സംഭവം. സഹോദരി ഭര്‍ത്താവ് ആണ് അറസ്റ്റിലായിരിക്കുന്നത്.

അങ്കമാലി സ്വദേശിയായ പ്രിൻസ് ഒരു വർഷത്തോളമായി കുട്ടിയെ ഇയാൾ ഉപദ്രവിക്കുന്നു എന്നാണ് കുട്ടി തന്നെ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

പിതാവ് കിടപ്പിലായ സാഹചര്യം മുതലെടുത്താണ് ഇയാള്‍ കുടുംബത്തോടൊപ്പം താമസിക്കാന്‍ തുടങ്ങിയത്. അതേസമയം പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ചും സംശയം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടി അന്വേഷണം നടത്തിയ ശേഷം കൂടുതല്‍ കേസുകള്‍ എടുക്കാന്‍ സാധ്യതയുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close