NEWSTrendingWORLD

കടലിൽ കിടക്കുന്ന മീനും വെള്ളം അടിക്കാൻ തുടങ്ങി;കാലം പോയൊരു പോക്ക്;മദ്യക്കുപ്പി പൊട്ടിക്കാതെ വിഴുങ്ങിയ മത്സ്യത്തിന്റെ വീഡിയോ വൈറൽ

അത്ഭുതങ്ങളും വിസ്മയങ്ങളും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയുന്നതിലധികം നിറച്ചുവെച്ച ഒരു മായാലോകമാണ് സമുദ്രം.അവളിലേക്ക് ഇറങ്ങിച്ചെല്ലുന്നവർക്ക് അതുകൊണ്ടുതന്നെ അവിശ്വസനീയം എന്ന് തോന്നുന്ന പലതും അറിയേണ്ടിയും അനുഭവിക്കേണ്ടിയും വരും.ആംബർ​ഗ്രിസ് ഉൾപ്പെടെയുള്ള നിരവധി സമ്മാനങ്ങൾ മറ്റുള്ളവർക്കായി ഒളിപ്പിച്ചുവെച്ച് കടലമ്മ കാത്തിരിക്കുമ്പോൾ ഇത്തവണ മീൻ പിടിക്കാൻ പോയവർക്ക് കിട്ടിയത് പൊട്ടിക്കാത്ത ഒരു മദ്യക്കുപ്പിയാണ്.വന്നുവന്ന് മീനും വെള്ളം അടിക്കാൻ തുടങ്ങിയോ എന്തോ..

സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ഈ വിഡിയോയിൽ ഒരു ബോട്ടിൽ ഒരാൾ ഒരു വലിയ മീൻ മുറിക്കുകയാണ്.. അതിനെ നടുവെ മുറിച്ച് വയർ വൃത്തിയാക്കുമ്പോൾ അയാളെ അദ്ഭുതപ്പെടുത്തി ഒരു മദ്യക്കുപ്പി ലഭിക്കുന്നു, പൊട്ടിക്കാത്ത ആ കുപ്പി നിറയെ മദ്യവും ഉണ്ടായിരുന്നു. കുപ്പി ലഭിച്ചതിലുള്ള ആഹ്ളാദ പ്രകടനങ്ങളും വിഡിയോയിൽ കാണാം.

ഈ വിഡിയോ വളരെ വേഗമാണ് വൈറലായത്. പക്ഷേ ഈ വിഡിയോയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ട് പലരുമെത്തി. ഇത്രയും വലിയ കുപ്പി എങ്ങനെയാണ് ആ മീൻ വിഴുങ്ങുക? വിഡിയോ യഥാർഥമാണെങ്കിൽ കുപ്പിയുമായി എങ്ങനെയാണ് മീൻ ജിവിച്ചത് എന്നൊക്കയാണ് പലരും സംശയം ചോദിക്കുന്നത്. വിഡിയോയിലെ ഈ രണ്ട് മത്സ്യത്തൊഴിലാളികൾ സമുദ്രത്തിൽ എവിടെയാണെന്നും വ്യക്തമല്ല.

വിഡിയോ വൈറലാകുന്നതിനായി മീൻ മുറിക്കുന്നതിന് മുൻപ് അതിന്റെയുള്ളിൽ കുപ്പി തിരുകി കയറ്റിയതാകാമെന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ മനുഷ്യർ വലിച്ചെറിയുന്ന മാലിന്യങ്ങൾ ഇവ വിഴുങ്ങുന്നത് അസാധാരണമായ കാര്യമല്ല. മത്സ്യങ്ങളും മറ്റു കടൽ ജീവികളും അവ വിഴുങ്ങുകയും ജീവൻ അപകടത്തിലാകുകയും ചെയ്യാറുമുണ്ട്. അത്തരത്തിൽ കുപ്പി വിഴുങ്ങിയ ഒരു മീനാകാം അതെന്നും മറ്റു ചിലർ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close