INSIGHTNEWSTrending

കടുവയെ പിടിച്ച കിടുവ അഥവാ പശ്ചിമബംഗാളിലെ പെൺപുലി

എം സുദർശനൻ നായർ

മമതാ ബാനർജി ചേട്ടൻ ബാവ – അനിയൻ ബാവമാരായ നരേന്ദ്ര മോദിയെയും അമിത് ഷായെയും വെള്ളം കുടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ അടവുകളൊന്നും മമതയ്ക്കു മുന്നിൽ ചെലവാകുന്നില്ല. ഇക്കുറി തിരഞ്ഞെടുപ്പിൽ ബി.ജെ.പി.കേന്ദ്ര നേതൃത്വം പശ്ചിമബംഗാളിൽ എല്ലാ അടവുകളും പയറ്റി. എന്നിട്ടും തൃണമൂൽ കോൺഗ്രസ് കൂടുതൽ ശക്തമായതേ ഉള്ളു. തങ്ങളുടെ പാർട്ടിപ്രവർത്തകരെ തൃണമൂലുകാർ കൊന്നുകളയുന്നു എന്ന് നിലവിളിക്കുകയാണ് സംസ്ഥാന ബി.ജെ.പി.നേതൃത്വം ഇപ്പോൾ.

തൃണമൂൽ വിട്ടുപോയി ബി.ജെ.പി.യിൽ ചേർന്ന 30 എം.എൽ.എ.മാരും മൂന്ന് എം.പി.മാരും മടങ്ങിവരവിന് ഒരുങ്ങുകയാണ്.

തൃണമൂൽ കോൺഗ്രസ് അഖിലേന്ത്യാതലത്തിൽ ശ്രദ്ധയൂന്നി മോദിക്ക് ശക്തമായ വെല്ലുവിളി ഉയർത്താനുള്ള നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

മോദിയുടെ കളി ഈ ഉണ്ണിയാർച്ചയോടു ചെലവാകില്ല.1998 ഡിസംബർ 11 ന് പാർലമെൻ്റിൽ വനിതാസംവരണ ബില്ലിനെതിരെ പ്രസംഗിച്ച സമാജ് വാദി പാർട്ടി എം.പി.ദരോഗാ പ്രസാദ് സരോജിനെ കോളറിനു കുത്തിപ്പിടിച്ച് ‘വെല്ലി’ലൂടെ വലിച്ചിഴച്ച് അടിച്ചുവശം കെടുത്തിയവളാണ് മമത.തൻ്റെ കൊച്ചുവീട്ടിൽ ആർഭാടങ്ങളൊന്നുമില്ലാതെ, സമ്പാദ്യങ്ങളൊന്നുമില്ലാതെ ലളിത ജീവിതം നയിക്കുന്ന മമതയ്ക്ക് ഒന്നും നഷ്ടപ്പെടാനില്ല.അവർ വീറോടെ പൊരുതുകതന്നെ ചെയ്യും.

2016-ൽ 294 ൽ 211 സീറ്റു നേടിയ തൃണമൂൽ കോൺഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പു നടന്ന 292 സീറ്റിൽ 213 സീറ്റു നേടി മൂന്നിൽ രണ്ടു ഭൂരിപക്ഷമുറപ്പിച്ചു.ബി.ജെ.പി. 77 സീറ്റിലൊതുങ്ങി. സംസ്ഥാനത്താകെ തൃണമൂൽ തരംഗമുണ്ടായിട്ടും നന്ദിഗ്രാമിൽ മമത 1956 വോട്ടിനു തോറ്റു. അതിലെന്തോ കളി നടന്നിട്ടുണ്ടെന്ന് മമത സംശയിക്കുന്നുണ്ട്. അവർ വീണ്ടും മത്സരത്തിനു തയ്യാറെടുക്കുകയാണ്.

തോറ്റിട്ടും മമതയെത്തന്നെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പാർട്ടി നിമിഷനേരംകൊണ്ട് തിരഞ്ഞെടുത്തു. കാരണം, അവിടെത്തന്നെ അവർക്കു തീരുമാനങ്ങളെടുക്കാം. അവർ കോൺഗ്രസ്സിൻ്റെ ഭാഗമായിരുന്നെങ്കിൽ, തോറ്റ സ്ഥിതിക്ക് വീട്ടിൽ പോയി ഇരുന്നോളാൻ കേന്ദ്രനേതൃത്വം പറയുമായിരുന്നു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ മോദിക്കും ബി.ജെ.പി.ക്കും ശക്തമായി വെല്ലുവിളിയായി മമത മാറും. മമത മോദിയുടെ ഉറക്കം കെടുത്തും. മോദി ഇന്ത്യൻസംസ്ഥാനങ്ങളിൽ പയറ്റുന്ന നാണംകെട്ട കളികൾ പശ്ചിമബംഗാളിൽ ചെലവാകില്ല എന്നു ബോദ്ധ്യപ്പെട്ട് മോദിക്ക് വാലും ചുരുട്ടി ഓടേണ്ടിവരും.മമതയ്ക്ക് ഉടനുടൻ വേണ്ട തീരുമാനങ്ങളെടുക്കാം. അതിന് ആരുടെയും തീട്ടൂരത്തിനു കാത്തു കെട്ടിക്കിടക്കേണ്ട കാര്യമില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close