Movies

‘കടുവ’ വീണ്ടും കോടതിയില്‍; പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രം വീണ്ടും കോടതിയില്‍

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’ യുടെ നിര്‍മാണവും പരസ്യ പ്രചരണവും അനുബന്ധ പ്രവര്‍ത്തികളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തടഞ്ഞുകൊണ്ട് ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ സബ് ജഡ്ജ് കോടതി ഉത്തരവായി. സിനിമ നിര്‍മാതാവും പ്രവാസിയുമായ അനുരാഗ് അഗസ്റ്റസ് നല്‍കിയ സ്വകാര്യ അന്യായം പരിഗണിച്ചാണ് നടപടി. 2018 ല്‍ കടുവ എന്ന സിനിമയുടെ തിരകഥാകൃത്തായ ജിനു എബ്രഹാം 10 ലക്ഷം രൂപ വാങ്ങി കടുവാകുന്നേല്‍ കുറുവച്ചന്‍ എന്ന സിനിമയുടെ തിരക്കഥ തനിക്ക് നല്‍കിയതായി അനുരാഗ് പരാതിയില്‍ ബോധിപ്പിച്ചു.

എന്നാല്‍ പിന്നീട് തന്റെ അറിവോ സമ്മതമോ ഇല്ലാതെ സിനിമയുടെ തിരക്കഥ നടന്‍ പൃഥിരാജ് സുകുമാരന്റെ പ്രൊഡക്ഷന്‍ കമ്പനിക്കും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് എന്ന കമ്പനിക്കും കൂട്ടായി നല്‍കിയതിനെ തുടര്‍ന്നാണ് കടുവാകുന്നേല്‍ കുറുവച്ചന്‍ എന്ന സിനിമ നിര്‍ത്തിവയ്ക്കേണ്ടി വന്നത് എന്നും അനുരാഗ് അന്യായത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമൂലമുണ്ടായ നഷ്ടവും തിരക്കഥ ലഭിക്കുന്നതിനു വേണ്ടി നല്‍കിയ തുകയും തിരികെ ലഭിക്കണമെന്നായിരുന്നു അന്യായത്തിലെ ആവശ്യം. ആറു വര്‍ഷങ്ങള്‍ക്കു ശേഷം ഷാജി കൈലാസ് വീണ്ടും മലയാളത്തിലെത്തുന്ന ചിത്രമാണ് ‘കടുവ’.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close