KERALANEWSTrending

കട്ടപ്പനയില്‍ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഇടുക്കി: കട്ടപ്പനയില്‍ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസംമുട്ടിച്ച് വീട്ടമ്മയെ കൊന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിക്കായി തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ ചിന്നമ്മയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ പിടിവലിയുടെ ലക്ഷണങ്ങളില്ല. എന്നാല്‍ മുഖത്ത് നിന്ന് രക്തം വാര്‍ന്നൊഴുകിയിരുന്നു. ഇത് മരണം കൊലപാതകമാകാമെന്ന പൊലീസിന്റെ സംശയം ബലപ്പെടുത്തിയിരുന്നു.

കിടപ്പുമുറിയിലെ തറയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് ചിന്നമ്മയെ ഭര്‍ത്താവ് ജോര്‍ജ് കണ്ടെത്തിയത്. ചിന്നമ്മ താഴത്തെ നിലയിലും ജോര്‍ജ് മുകളിലെ നിലയിലുമായിരുന്നു തലേന്ന് ഉറങ്ങാന്‍ കിടന്നത്. രാവിലെ ഉറക്കം ഉണര്‍ന്ന് താഴെയെത്തിയപ്പോഴായിരുന്നു ദാരുണ കാഴ്ച്ച. ചിന്നമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന ജോര്‍ജിന്റെ മൊഴിയാണ് കേസില്‍ ദുരൂഹത വര്‍ധിപ്പിച്ചത്. മോഷണശ്രമത്തിനിടെ ചിന്നമ്മയെ കൊലപ്പെടുത്തിയതാകാമെന്നും പൊലീസ് സംശയിക്കുന്നു. മുഖത്ത് രക്തകറയും കണ്ടെത്തിയിട്ടുണ്ട്. ഫൊറന്‍സിക് സംഘംവും വീട്ടില്‍ പരിശോധന നടത്തി. അസ്വഭാവിക മരണത്തിന് കേസെടുത്ത് കട്ടപ്പന പൊലീസ് അന്വേഷണം തുടങ്ങി.

ഇതിന് പിന്നാലെയാണ് വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്. മോഷണശ്രമത്തിനിടെയാകാം കൊലപാതകമെന്ന് ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കി. ചിന്നമ്മ സ്ഥിരമായി ആഭരണങ്ങള്‍ ധരിക്കാറുണ്ട്. മരണ സമയത്ത് ഇവ നഷ്ടപ്പെട്ടിട്ടുണ്ട്. മോഷണശ്രമത്തിനിടെ കൊലപാതകത്തില്‍ കലാശിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ബന്ധുക്കളെ ഉള്‍പ്പെടെ സമീപപ്രദേശത്തുള്ള നിരവധി ആളുകളെ പൊലീസ് സംശയിക്കുന്നുണ്ട്. കൂടുതല്‍ അന്വേഷണത്തില്‍ പ്രതിയെ കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close