INDIANEWSSocial MediaTrendingviral

കടൽക്ഷോഭത്തെ കുറിച്ച് പഠിക്കാനെത്തി; ഷൂ നനയാതിരിക്കാൻ മൽസ്യത്തൊഴിലാളിയുടെ തോളിൽ ഏറി തമിഴ്നാട് മന്ത്രി; വീഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത് രൂക്ഷ വിമർശനം

ചെന്നൈ: ഷൂസ് നനയാതിരിക്കാന്‍ മത്സ്യത്തൊഴിലാളിയുടെ തോളില്‍ കയറി ബോട്ടില്‍ നിന്ന് കരയിലേക്ക് വരുന്ന തമിഴ്നാട് മന്ത്രിയുടെ ദൃശ്യങ്ങൾ വൈറലാവുന്നു. തമിഴ്‌നാട്ടിലെ ഫിഷറിസ് മന്ത്രി അനിത രാധാകൃഷ്ണനാണ് മൽസ്യത്തൊഴിലാളിയുടെ ചുമലിലേറി ബോട്ടിൽ നിന്ന് കടൽക്കരയിലെത്തിയത്.

കടല്‍ക്ഷോഭത്തെ കുറിച്ച് മനസിലാക്കുന്നതിനായാണ് മന്ത്രി പാലവര്‍ക്കാടിലെത്തിയത്. മന്ത്രി നാട്ടുകാര്‍ക്കൊപ്പം കടല്‍ യാത്രയും നടത്തി. തിരിച്ചെത്തിയപ്പോള്‍ കരയില്‍ മന്ത്രിക്ക് ഇരിക്കാനായി കസേരകളും ഒരുക്കിയിരുന്നു. ഷൂസ് നനയുമെന്ന കാരണത്താല്‍ ബോട്ടില്‍ നിന്ന് ഇറങ്ങാന്‍ മടി കാണിച്ചതോടെ മന്ത്രിയെ മത്സ്യത്തൊഴിലാളികളില്‍ ഒരാള്‍ എടുക്കുകയായിരുന്നു.

ചെരുപ്പിന് നൽകുന്ന ബഹുമാനമെങ്കിലും മനുഷ്യന് നൽകുന്നുണ്ടോ എന്നും അന്തസ്സ് മാനവികത തുടങ്ങിയവയെല്ലാം കാറ്റിൽ പറത്തുകയാണ് മന്ത്രിയെന്നും ബിജെപി നേതാവ് എസ്ആർ ശേഖർ വീഡിയോ പോസ്റ്റിനൊപ്പം ട്വിറ്ററിൽ കുറിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close