Uncategorized
കണ്ടു കൊണ്ടിരിക്കെ ടിവി പൊട്ടിത്തെറിച്ചു; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോട്ടയം: തലയോലപ്പറമ്പില്‍ കണ്ടു കൊണ്ടിരിക്കെ ടിവി പൊട്ടിത്തെറിച്ചു. വടയാര്‍ സ്വദേശി അര്‍ജുനന്റെ വീട്ടിലെ ടിവിയാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ വയറിങ്, വീട്ടുസാധനങ്ങള്‍, തുണികള്‍ എന്നിവ കത്തിനശിച്ചു. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് അപകടം. ആദ്യം സ്വിച്ച് ബോര്‍ഡില്‍ നിന്ന് പുക ഉയരുകയായിരുന്നു. ഈ സമയം അര്‍ജുനന്റെ മാതാവ് ലൈലാമണി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സ്വിച്ച് ബോര്‍ഡില്‍ നിന്നുള്ള പുക ശ്രദ്ധയില്‍പ്പെട്ടതോടെ ഇവര്‍ വീടിനു പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ ടിവി പൊട്ടിത്തെറിച്ച് വീട്ടിലെ സാധനങ്ങളിലേക്ക് തീപടര്‍ന്നു. ഓടിയെത്തിയ നാട്ടുകാര്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്.