KERALANEWS

കണ്ടെയ്ന്‍മെന്റ് മേഖലയില്‍ പോളിയോ മരുന്ന് വിതരണം നടത്തില്ല

തിരുവനന്തപുരം; സംസ്ഥാനത്ത് പള്‍സ് പോളിയോ മരുന്ന് വിതരണം ചെയ്യുന്നതില്‍ മാര്‍ഗനിര്‍ദേശമായി. കണ്ടെയ്ന്‍മെന്റ് മേഖലയില്‍ പോളിയോ മരുന്ന് വിതരണം നടത്തില്ല. കോവിഡ് പോസിറ്റീവായ കുട്ടിക്ക് നെഗറ്റീവായി നാല് ആഴ്ചക്കുശേഷം തുള്ളി മരുന്ന് നല്‍കിയാല്‍ മതിയെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.കോവിഡ് നീരിക്ഷണത്തില്‍ കഴിയുന്നവരുള്ള വീട്ടിലെ കുട്ടിക്ക് നിരീക്ഷണ കാലയളവ് കഴിഞ്ഞശേഷം മാത്രം പോളിയോ മരുന്ന് നല്‍കിയാല്‍ മതി. കോവിഡ് രോഗികള്‍ ഉള്ള വീട്ടിലെ കുട്ടിക്ക് പരിശോധന ഫലം നെഗറ്റീവ് ആയി 14 ദിവസത്തിന് ശേഷം തുള്ളി മരുന്ന് നല്‍കാമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close