Breaking NewsKERALANEWSTop News

കണ്ടെയ്‌ൻമെൻറ് സോണുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ തടയില്ല; കർഷകർക്ക് വിത്തിറക്കാനും അനുമതി: പാസ് ആവശ്യമില്ല

തിരുവനന്തപുരം: കർഷകർക്ക് വിത്തിറക്കാൻ അനുമതി നൽകുമെന്നും അതിനായി പാസ്സിന് കാത്തുനിൽക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ടെയ്‌ൻമെൻറ് സോണുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ തടസ്സമില്ലെന്നും വാർത്താസമ്മേളനത്തിൽ വ്യക്‌തമാക്കി.

കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് മതിയാവും. നിർമ്മാണോത്പന്നങ്ങൾ വിൽക്കുന്ന കടകളും നിലവിൽ തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് നിർദേശം നേരത്തെ തന്നെ മുന്നോട്ടുവച്ചതാണ്. നിർദേശമായി വന്നില്ലെങ്കിൽ അതിന് നിർദേശം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുവഴി അന്യസംസ്ഥാന തൊഴിലാളികൾ പട്ടിണിയാവുന്ന സാഹചര്യം ഒഴിവാക്കുമെന്നും മുഖ്യന്ത്രി വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close