KERALANEWS

കണ്ടൈന്‍മെന്റ് സോണുകള്‍ അശാസ്ത്രീയം, പ്രതിഷേധവുമായി വ്യാപാരികള്‍

കോഴിക്കോട്:അശാസ്ത്രീയമായി കണ്ടൈന്‍മെന്റ് സോണുകള്‍ നടപ്പാക്കി കടകള്‍ തുറക്കാന്‍ അനുവദിക്കുന്നില്ലെന്നാരോപിച്ച് കോഴിക്കോട് വ്യാപാരികളുടെ പ്രതിഷേധം. പൊലീസിന്റെയും ജില്ലാഭരണകൂടത്തിന്റെയും നിലപാടില്‍ പ്രതിഷേധിച്ച് വ്യാഴാഴച ജില്ലയിലെ മുഴുവന്‍ കടകളും അടച്ചിടും. പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി കടയടപ്പ് സമരത്തിലേക്ക് നീങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളില്‍ തുടര്‍ച്ചയായി കടകള്‍ അടച്ചിടുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് വ്യാപാരികള്‍ സമരത്തിലേക്ക് നീങ്ങുന്നത്. വ്യാഴാഴ്ച്ച് രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് കടകള്‍ അടച്ചിടുക. കണ്ടയ്മെന്റ് സോണുകളില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നതാണ് പ്രധാന ആവശ്യം. കണ്ടൈമെന്റ് സോണുകളില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കാന്‍ അനുവദിക്കുകയും ചെറിയ കടകള്‍ അടപ്പിക്കുകയും ചെയ്യുന്നതായും വ്യാപാരികള്‍ ആരോപിക്കുന്നു. വാര്‍ഡ് ആര്‍.ആര്‍.ടി കളില്‍ വ്യാപാരി പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് വ്യാപാരിവ്യയസായി ഏകോപന സമിതി ആവശ്യപ്പെട്ടു. മേലെ പാളയത്ത് ഇന്ന് വ്യാപാരികള്‍ സൂചന സമരം നടത്തി. പ്രദേശത്തെ തുറക്കാന്‍ അനുമതിയുള്ള കടകളും സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു അടച്ചിട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close