HEALTHNEWS

കണ്ണട ധരിക്കുന്ന ആളുകൾക്ക് കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് റിപ്പോർട്ട്

കണ്ണട ധരിക്കുന്ന ആളുകൾക്ക് കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് പഠന റിപ്പോർട്ട്. കാരണം കണ്ണട വയ്ക്കുമ്പോൾ ഇവർ കണ്ണുകൾ തടവുന്നത് കുറയും. ഇന്ത്യൻ ഗവേഷകർ മെഡ്റെക്സിവ് വെബ്സൈറ്റിൽ ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. 304 പേരിൽ നടത്തിയ പഠന റിപ്പോർട്ടാണിത്. 223 പുരുഷന്മാരിലും 81 സ്ത്രീകളിലുമാണ് പഠനം നടത്തിയത്.ഇവരിൽ 19 ശതമാനം പേർ മിക്കപ്പോഴും കണ്ണട ധരിക്കുന്നവരാണ്. പഠനം നടത്തിയവർ ഒരു മണിക്കൂറിൽ ശരാശരി 23 തവണ മുഖത്തും മണിക്കൂറിൽ ശരാശരി മൂന്ന് തവണ കണ്ണിലും സ്പർശിച്ചതായി ഗവേഷകർ കണ്ടെത്തി.

കൊറോണ വൈറസ് കണ്ണിലേക്ക് കടക്കാതിരിക്കാൻ കോൺടാക്റ്റ് ലെൻസുകൾ ധരിക്കുന്ന ആളുകളോട് ഗ്ലാസുകളിലേക്ക് മാറണമെന്ന് നേരത്തെ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഡെയ്ലി മെയിൽ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം ചൈനയിൽ നടത്തിയ പഠനത്തിൽ കോവിഡ് രോഗികളിൽ കണ്ണട വയ്ക്കുന്നവരുടെ എണ്ണം കുറവാണെന്ന് കണ്ടെത്തിയിരുന്നു.

കണ്ണട ധരിക്കുന്ന ആളുകൾക്ക് കോവിഡ് 19 വരാനുള്ള സാധ്യത കുറവാണെന്നും ഗവേഷകർ കണ്ടെത്തി. മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നതിനുള്ള SARS-CoV-2 ന്റെ ഒരു പ്രധാന മാർഗമാണ് കണ്ണുകൾ. എന്നാൽ കണ്ണടകൾ ഇതിനെ ചെറുക്കാൻ ഒരു സംരക്ഷണമായി പ്രവർത്തിക്കുന്നുവെന്നാണ് കണ്ടെത്തൽ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close