KERALANEWS

കണ്ണിമേറ ചന്തയുടെ പുനര്‍നിര്‍മാണച്ചുമതല പാലാരിവട്ടം പാലം നിര്‍മിച്ച കമ്പനിക്ക്

തിരുവനന്തപുരം: പാളയം കണ്ണിമേറ ചന്തയുടെ പുനര്‍നിര്‍മാണച്ചുമതല പാലാരിവട്ടം പാലം നിര്‍മിച്ച കമ്പനിക്കു നല്‍കിയതിനെചൊല്ലി വിവാദം ശക്തിപെടുകയാണ്. ബ്രിട്ടീഷ് ഭരണകാലത്തെ മഹനീയമായ നിരവധി ശേഷിപ്പുകള്‍ അവശേഷിക്കുന്ന തലസ്ഥാനത്തെ പ്രധാന സ്ഥലമായ പാളയത്താണ് കണ്ണിമേറ ചന്ത. അതുകൊണ്ടുതന്നെയാണ് വിവാദത്തിന് ഇത്ര ബലമേറിയതും.

പാളയത്തെ കണ്ണിമേറ മാര്‍ക്കറ്റ് സ്ഥാപിതമായിട്ട് 203 വര്‍ഷം കഴിഞ്ഞു എന്നാണ് പറയപ്പെടുന്നത്. 1817ല്‍ അന്നത്തെ തിരുവിതാംകൂര്‍ റീജന്റ് റാണി ഗൗരി പാര്‍വതിബായിയാണ് ചന്ത തുടങ്ങിയത്. നന്ദാവനത്തിനും വെട്ടുവഴിക്കും വടക്കുവശത്തുള്ള ഒരു വിളയില്‍ തിങ്കളാഴ്ചതോറും ചന്ത നടത്താനായിരുന്നു ഉത്തരവ്. പിന്നീട് പ്രദേശത്തെ പ്രധാന വാണിഭകേന്ദ്രങ്ങളിലൊന്നായി അത് മാറി. ശ്രീമൂലം തിരുനാളിന്റെ കാലത്ത് മദ്രാസ് പ്രസിഡന്‍സിയുടെ ഗവര്‍ണര്‍ കണ്ണിമേറ അനന്തപുരി സന്ദര്‍ശിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി പാളയംചന്തയ്ക്ക് പ്രവേശനകവാടം നിര്‍മിക്കുകയും ചന്തയ്ക്ക് കണ്ണിമേറ മാര്‍ക്കറ്റ് എന്ന് പുനര്‍നാമകരണം നടത്തുകയുമായിരുന്നു. ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് ഗവര്‍ണര്‍ കണ്ണിമേറയായിരുന്നു.

ഇങ്ങനെ ചരിത്രപ്രാധാന്യമുള്ള സ്ഥലമായതുകൊണ്ടാണ് പാലാരിവട്ടം പാലം പണിത കമ്പനിക്ക് കരാര്‍ നല്‍കരുതെന്നാവശ്യപ്പെട്ട് പാളയം മാര്‍ക്കറ്റ് തൊഴിലുമടമ അസോസിയേഷനും സിപിഎം നേതാക്കളും രംഗത്തെത്തിയതും വിവാദമായതും. എന്നാല്‍ നിയമപരമായി ടെന്‍ഡറില്‍ പങ്കെടുത്തു നേടിയ കരാറില്‍നിന്ന് കമ്പനിയെ ഒഴിവാക്കാനാവില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. 118 കോടി രൂപയുടെതാണ് പദ്ധതി. സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാളയം ചന്ത ആധുനികരീതിയില്‍ നവീകരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close