KERALA

കണ്ണുള്ളവന്റെ അന്ധത ആരു മാറ്റും : അന്ധയായ സ്ത്രീയില്‍ നിന്ന് ലോട്ടറി ടിക്കറ്റുകള്‍ ബൈക്കിലെത്തിയാള്‍ തട്ടിയെടുത്തു

പെരുമ്പാവൂര്‍: അന്ധയായ സ്ത്രീയില്‍ നിന്ന് ലോട്ടറി ടിക്കറ്റുകള്‍ ബൈക്കിലെത്തിയാള്‍ തട്ടിയെടുത്തു. വഴിയരികില്‍ ലോട്ടറി വില്‍പന നടത്തുന്ന ലിസി ജോസിന്റെ ലോട്ടറിയാണ് തട്ടിയെടുത്തത്. പിപി റോഡില്‍ ഓണംകുളത്തിനും മേപ്രത്തുപടിക്കുമിടയിലുള്ള റോഡില്‍ രാവിലെ എട്ടിനാണ് സംഭവം.
ബൈക്കിലെത്തിയ ഒരാള്‍ ലിസിയില്‍ നിന്ന് നോക്കട്ടെയെന്ന് പറഞ്ഞ് തന്ത്രപൂര്‍വം ടിക്കറ്റുകള്‍ വാങ്ങി കടന്നു കളയുകയായിരുന്നു. ആരാണ് ടിക്കറ്റുകള്‍ തട്ടിയെടുത്തതെന്ന് അറിയില്ലെന്ന് ലിസി പറഞ്ഞു.4800 രൂപ വില വരുന്ന 122 ലോട്ടറി ടിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. പുറംമ്പോക്കില്‍ താമസിക്കുന്ന ലിസിയുടെ ഏക ജീവിത മാര്‍ഗം ലോട്ടറി വില്‍പന. ഇത് രണ്ടാം തവണയാണ് ലിസി കബളിപ്പിക്കപ്പെടുന്നത്. ആറ് മാസം മുമ്പ് സമാനമായ രീതിയില്‍ ഒരാള്‍ ടിക്കറ്റുകള്‍ തട്ടിയെടുത്തിരുന്നു. പൊലീസില്‍ വിവരമറിയിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞെത്തിയ മേപ്രത്തുപടി തുണ്ടത്തില്‍ ഏജന്‍സീസ് ഉടമ രാജു തുണ്ടത്തില്‍ ലിസിയ്ക്ക് പുതിയ ടിക്കറ്റുകള്‍ വാങ്ങാനായി 4000 രൂപ നല്‍കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close