KERALANEWS

കണ്ണൂരില്‍ പതിമൂന്ന് വയസ്സുകാരന്‍ കോവിഡ് ബാധിച്ചു മരിച്ചു


കണ്ണൂര്‍: കണ്ണൂര്‍ ആലക്കോട് പതിമൂന്നു വയസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. തേര്‍ത്തല്ലി സ്വദേശി ജിമ്മി ജോസിന്റെ മകന്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജോണ്‍സണ്‍ ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.രണ്ട് ദിവസം മുന്‍പാണ് ജോസന് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഒക്ടോബര്‍ ആറിനാണ് പനിയെ തുടര്‍ന്ന് കുട്ടിക്ക് കൊവിഡ് ടെസ്റ്റ് നടത്തിയത്. ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതരമായതിന് പിന്നാലെ കുട്ടിയെ തളിപറമ്പ് താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്കും മാറ്റി.കുട്ടിക്ക് കടുത്ത ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ആലക്കോട് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ജോസന്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close