KERALANEWS

കണ്ണൂര്‍ കോര്‍പറേഷനില്‍ ടിഒ മോഹനന്‍ മേയറാകും

കണ്ണൂര്‍:യുഡിഎഫ് അധികാരത്തിലെത്തിയ ഏക കോര്‍പറേഷനായ കണ്ണൂരില്‍ ടി .ഒ മോഹനന്‍ മേയറാകും. കോര്‍പറേഷനില്‍ മേയര്‍ സ്ഥാനാര്‍ഥിയെ ചൊല്ലി പല തര്‍ക്കങ്ങളും ഉയരുന്നതിനിടെ യുഡിഎഫ് വോട്ടെടുപ്പിലൂടെ മേയേറെ കണ്ടെത്തുമെന്ന് തീരുമാനിച്ചിരുന്നു. മേയര്‍ സ്ഥാനത്തേക്ക് മൂന്നു പേര്‍ രംഗത്തു വന്നതോടെയാണ് കോണ്‍ഗ്രസ് നേതൃത്വം വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. മേയറെ തിരഞ്ഞെടുക്കാന്‍ മറ്റൊരു 28ന് വോട്ടെടുപ്പ് കൂടിയുണ്ടാകും. കെപിസിസി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ് , ടി ഒ മോഹനന്‍ , മുന്‍ ഡപ്യൂട്ടി മേയര്‍ പി കെ രാഗേഷ് എന്നിവരാണ് മേയര്‍ സ്ഥാനാര്‍ഥിയാവാന്‍ മത്സരിക്കാനുണ്ടായിരുന്നത്.ഇരുപതു കൗണ്‍സിലര്‍മാരാണ് കോണ്‍ഗ്രസ്സിനുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close