കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്ത പിപിഇ കിറ്റുകളില്‍ ചുവന്ന കറ

കണ്ണൂര്‍: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്ത പിപിഇ കിറ്റുകളില്‍ ചുവന്ന കറ കണ്ട സംഭവം വിവാദമായതോടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത ആശങ്ക ഉയരുന്നു. നേരത്തെ വിലകുറഞ്ഞ ഗുണനിലവാരമില്ലാത്ത കിറ്റുകളാണ് ലഭിച്ചതെന്ന ആരോപണവും ഉയര്‍ന്നുണ്ട്. മെഡിക്കല്‍ കോളേജില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് പടരാന്‍ ഇതാവാം കാരണമെന്ന പരാതിയുമുണ്ട്. നേരത്തെ ഉപയോഗിച്ച കിറ്റുകള്‍ റീസൈക്ലിങ് ചെയ്തു മെഡിക്കല്‍ കോളേജിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കു വിതരണം ചെയ്യുന്നുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.ഈ വിഷയത്തില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ.കുര്യാക്കോസ് അന്വേഷണം നടത്തിവരികയാണ്. എന്നാല്‍ കിറ്റില്‍ കണ്ടത് ചോരക്കറയാണെന്നു ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പിപിഇ കിറ്റുകള്‍ വിതരണം ചെയ്യുന്നത് കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് വഴിയാണ്. എന്നാല്‍ പരാതികള്‍ മറ്റിടങ്ങളിലും വ്യാപകമായതോടെ കോര്പറേഷന് ഇതില്‍ ഉത്തരവാദിത്വമില്ലെന്നാണ് പറയുന്നത്. ആദ്യം ഒരുകിറ്റിലാണ് ചുവപ്പ് നിറം കണ്ടെത്തിയതെങ്കില്‍ പിന്നീട് അഴിച്ചുപരിശോധിച്ചപ്പോള്‍ പത്തോളം കിറ്റുകളില്‍ ചുവന്ന കറകണ്ടെത്തിയതായി ജീവനക്കാര്‍ പറയുന്നു. ഗുണനിലവാരമില്ലാത്ത കിറ്റുകള്‍ തിരിച്ചെടുക്കാമെന്ന് കോര്പറേഷന് അറിയിച്ചിട്ടുണ്ട്.
എന്നാല്‍ തങ്ങള്‍ക്കു ലഭിക്കുന്ന പായ്ക്ക് ചെയ്ത കിറ്റുകള്‍ വിതരണം ചെയ്യുന്ന ഉത്തരവാദിത്വം മാത്രമേയുള്ളൂവെന്നും പിപിഇ കിറ്റ് മൊത്തമായി ആരോഗ്യവകുപ്പ് നേരിട്ട് വാങ്ങുന്നതാണെന്നാണ് ഇവരുടെ വിശദീകരണം. ഞായറാഴ്ച രാവിലെ നഴ്സുമാര്‍ക്ക് വിതരണം ചെയ്യുന്നതിനു വേണ്ടി പാക്കറ്റ് പൊളിച്ചപ്പോഴാണ് ജാക്കറ്റില്‍ ചോരക്കറ കണ്ടെത്തിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി ആരോഗ്യവകുപ്പ് അധികൃതര്‍ക്കെതിരെ രംഗത്തുവ
കണ്ട സംഭവം ഉന്നതതലത്തില്‍ അന്വേഷിക്കണമെന്ന് പാച്ചേനി ആവശ്യപ്പെട്ടു.