KERALANEWSSPORTS

“കണ്‍മുന്‍പില്‍ പ്രയാസം അനുഭവിക്കുന്നവരുണ്ടെങ്കില്‍ അവരെ സഹായിച്ചതിന് ശേഷം മാത്രം ദുരിതാശ്വാസ നിധികളിലേക്ക് പണം നല്‍കൂ” എസ് ശ്രീശാന്ത്‌

തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്‍കുന്നതിനെ കുറിച്ചുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രതികരണം ചര്‍ച്ചയാവുന്നു. കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായവര്‍ക്ക് തുണയേകാനായി നിരവധി കായിക താരങ്ങള്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഒരു കോടി രൂപയാണ് സച്ചില്‍ നല്‍കുന്നത്. 45 ലക്ഷം രൂപയാണ് ഓസീസ് പേസര്‍ കമിന്‍സ് യുനിസെഫ് വഴി ഇന്ത്യക്ക് നല്‍കുന്നത്. കണ്‍മുന്‍പില്‍ പ്രയാസം അനുഭവിക്കുന്നവരുണ്ടെങ്കില്‍ അവരെ സഹായിച്ചതിന് ശേഷം മാത്രം ദുരിതാശ്വാസ നിധികളിലേക്ക് പണം നല്‍കൂ എന്നാണ് ശ്രീശാന്ത് പറയുന്നത്.

മുഖ്യമന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിന് മുന്‍പ് നിങ്ങളുടെ ചുറ്റുപാടുകളിലേക്ക് ആദ്യമൊന്ന് നോക്കുക. നിങ്ങളുടെ കുടുംബക്കാരോ, സുഹൃത്തുക്കളോ ജോലിക്കാരോ ഈ യുദ്ധത്തില്‍ കഷ്ടപ്പെടുന്നവരായി ഉണ്ടാവാം. അവരെ ആദ്യം കരുത്തരാക്കുക. കാരണം പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ അവരിലേക്ക് എത്താനാവില്ല. നിങ്ങള്‍ക്ക് മാത്രമേ കഴിയൂ എന്നാണ് ശ്രീശാന്ത് കുറിച്ചത്. കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായവര്‍ക്ക് തുണയേകാനായി നിരവധി കായിക താരങ്ങള്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

ഒരു കോടി രൂപയാണ് സച്ചില്‍ നല്‍കുന്നത്. 45 ലക്ഷം രൂപയാണ് ഓസീസ് പേസര്‍ കമിന്‍സ് യുനിസെഫ് വഴി ഇന്ത്യക്ക് നല്‍കുന്നത്. നിക്കോളാസ് പൂരന്‍, ഹര്‍ദിക് പാണ്ഡ്യ, ബ്രെറ്റ് ലീ, ശിഖര്‍ ധവാന്‍ എന്നിങ്ങനെ നിരവധി താരങ്ങള്‍ സഹായം പ്രഖ്യാപിച്ചിരുന്നു. കളിയിലേക്ക് വരുമ്പോള്‍ വിലക്കിന് ശേഷം കേരള ടീമിന്റെ ഭാഗമാണ് ശ്രീശാന്ത്. ഐപിഎല്‍ താര ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അന്തിമ പട്ടികയില്‍ ഇടം നേടാനായില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close