INDIATop News

കത്തു തയ്യാറാക്കിയത് തരൂരിന്റെ വീട്ടിലെ വിരുന്നിനിടെ; കൈമാറിയത് സോണിയ ആശുപത്രി വിട്ടതിന് പിന്നാലെ, ഇന്നലെയും കൂടിയാലോചന

തിരുവനന്തപുരം : കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ പൊട്ടിത്തെറിക്ക് വഴിവരുന്നിട്ട കത്തിന് തുടക്കമിട്ടത് ശശി തരൂരിന്റെ വീട്ടില്‍ വെച്ചെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ തരൂരിന്റെ വീട്ടില്‍ വെച്ചു നടന്ന വിരുന്നിനിടെയാണ് കത്തിന്റെ പ്രാരംഭരൂപം തയ്യാറാക്കിയത്. എന്നാല്‍ വിരുന്നില്‍ പങ്കെടുത്ത എല്ലാവരും ഇതില്‍ ഒപ്പുവെച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.വിരുന്നില്‍ കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരം, കാര്‍ത്തി ചിദംബരം, സച്ചിന്‍ പൈലറ്റ് തുടങ്ങിയവര്‍ പങ്കെടുത്തെങ്കിലും ഒപ്പിടാന്‍ തയ്യാറായില്ല. അന്നു തയ്യാറാക്കിയ കരടുരൂപമാണ് പിന്നീട് കത്തായി കോണ്‍ഗ്രസ് നേതൃത്വത്തിന് കൈമാറിയതെന്നാണ് പുറത്തുവരുന്ന വിവരം.അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ആശുപത്രിയില്‍ ആയിരുന്നപ്പോഴല്ല കത്ത് നല്‍കിയത് എന്ന് കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ പറയുന്നു. സോണിയ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷമാണ് കത്തുനല്‍കിയത്.

ഓഗസ്റ്റ് ഏഴിനാണ് കത്തുനല്‍കിയത്. ഇന്ദിരാഗാന്ധിക്കൊപ്പം എല്ലാക്കാലത്തും ഉറച്ചുനിന്നവരാണ് തങ്ങള്‍. പൊളിറ്റിക്കല്‍ ടൂറിസ്റ്റുകളല്ലെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു.കത്തില്‍ ഒപ്പുവെച്ച നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി വേണമെന്ന അംബികാ സോണിയുടെ അഭിപ്രായത്തിന് പ്രതികരണമായിട്ടായിരുന്നു ആനന്ദ് ശര്‍മ്മയുടെ അഭിപ്രായപ്രകടനം. കത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യരുത്. അടിയുറച്ച കോണ്‍ഗ്രസുകാരാണെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു. അതിനിടെ നേതൃമാറ്റം ആവശ്യപ്പെട്ടുള്ള കത്തില്‍ വിശദീകരണവുമായി കപില്‍ സിബല്‍ വീണ്ടും രംഗത്തെത്തി. സ്ഥാനത്തിന് വേണ്ടിയല്ല, രാജ്യമാണ് പരമപ്രധാനമെന്ന് കപില്‍ സിബല്‍ പറഞ്ഞു.കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ കത്തില്‍ ഒപ്പിട്ട നാലു നേതാക്കളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ, മുകുള്‍ വാസ്നിക്ക്, ജിതിന്‍ പ്രസാദ എന്നിവര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ഗുലാംനബി ആസാദ് രാജിസന്നദ്ധത അറിയിക്കുകയും ചെയ്തു. പ്രവര്‍ത്തകസമിതിയോഗത്തിന് ശേഷം രാത്രിയില്‍ ഗുലാംനബി ആസാദിന്റെ വസതിയില്‍ നേതാക്കള്‍ യോഗം ചേരുകയും ചെയ്തു. ഈ യോഗത്തില്‍ ആനന്ദ് ശര്‍മ്മ, മുകുള്‍ വാസ്നിക്ക്, ശശി തരൂര്‍, മനീഷ് തിവാരി തുടങ്ങിയവര്‍ സംബന്ധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Tags
Show More

Related Articles

Back to top button
Close