SPORTS

കനത്ത തോല്‍വി വഴങ്ങി ധോണിപ്പട, ബാംഗ്ലൂരിന് 37 റണ്‍സ് ജയം

ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 37 റണ്‍സ് ജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ജയത്തോടെ പോയന്റ് പട്ടികയില്‍ ബാംഗ്ലൂര്‍ നാലാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ചെന്നൈ ആറാം സ്ഥാനത്തേക്ക് വീണു.അമ്പാട്ടി റായ്ഡുവിനും (42), നാരായണ്‍ ജഗദീശനും (33) ഒഴികെ മറ്റാര്‍ക്കും ചെന്നൈ നിരയില്‍ പിടിച്ചു നില്‍ക്കാനായില്ല. കഴിഞ്ഞ കളിയില്‍ കളം നിറഞ്ഞ ചെന്നൈ ഓപ്പണര്‍മാരായ വാട്‌സണും ഡൂപ്ലെസിയും ഇക്കുറി നിറംമങ്ങി. നാലാം ഓവറില്‍ ഡൂപ്ലെസിയെ ക്രിസ് മോറിസിന്റെ കൈകളിലെത്തിച്ച് വാഷിംഗ്ടണ്‍ സുന്ദറാണ് ആദ്യ വിക്കറ്റ് നേടിയത്. തന്റെ രണ്ടാം ഓവറില്‍ വാട്‌സണെ ക്ലീന്‍ ബൗള്‍ഡാക്കി സുന്ദര്‍ ചെന്നൈയെ കൂടുതല്‍ഡ പ്രതിരോധകത്തിലാക്കി.ആറ് പന്തില്‍ ഒരു സിക്‌സ് അടക്കം 10 റണ്‍സെടുത്ത ധോണിയും ബാം?ഗ്ലൂര്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനിന്നില്ല. ചാഹലിനെ സിക്‌സ് പറത്താനുള്ള ശ്രമത്തില്‍ ലോംഗ് ഓഫില്‍ ഗുര്‍കീരത് സിംഗിന് ക്യാച്ച് നല്‍കി നായകന്‍ മടങ്ങി. സാം കറന്‍(0), രവീന്ദ്ര ജഡേജ(7), ഡ്വയിന്‍ ബ്രാവോ(7) ഒന്നിനുപുറകെ ഒന്നായി ചെന്നൈ പട നിലംപൊത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close