INDIANEWSTrending

കനയ്യ കുമാര്‍ ജെഡിയുവില്‍ ചേരുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സിപിഐ

ന്യൂഡല്‍ഹി: കനയ്യ കുമാര്‍ ജെഡിയുവില്‍ ചേരുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സിപിഐ. ഞായറാഴ്ചയാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ച് സിപിഐയുടെ തീപ്പൊരി നേതാവായ കനയ്യ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനും മന്ത്രിയുമായ അശോക് ചൗധരിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇതോടെയാണ് കനയ്യ ജെഡിയുവിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. കുറച്ചുകാലമായി സംസ്ഥാന നേതൃത്വവുമായി അകല്‍ച്ചയിലാണ് കനയ്യ. ഹൈദരാബാദില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗം കഴിഞ്ഞയാഴ്ച യുവനേതാവിനെതിരെ ശാസനാ പ്രമേയം അവതരിപ്പിച്ചിരുന്നു. കനയ്യയുടെ അനുയായികള്‍ സി.പി.ഐ പട്‌ന ഓഫീസ് സെക്രട്ടറി ഇന്ദുഭൂഷണെ കൈയേറ്റം ചെയ്തതിന്റെ പേരിലായിരുന്നു നടപടി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബേഗുസരായ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ചു തോറ്റ കനയ്യയ്ക്ക് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close