KERALANEWSTrending

കന്നി അങ്കം പരാജയം തന്നെങ്കിലും വളരെ നല്ല അനുഭവങ്ങളാണ് നല്‍കിയത്.. ; ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ എനിക്ക് തന്ന സ്‌നേഹത്തിനും വിശ്വാസത്തിനും നന്ദിയര്‍പ്പിച്ച് കൃഷ്ണകുമാര്‍

തിരുവനന്തപുരം: കന്നി അങ്കം പരാജയം തന്നെങ്കിലും വളരെ നല്ല അനുഭവങ്ങളാണ് നല്‍കിയതെന്ന് തിരുവലന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും സിനിമാ നടനുമായ കൃഷ്ണകുമാര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ പരാജയം അംഗീകരിക്കുന്നെന്ന് കൃഷ്ണകുമാര്‍ തന്നെ പറഞ്ഞിരുന്നു. കന്നി അങ്കം വളരെ നല്ല അനുഭവങ്ങളാണ് നല്‍കിയതെന്നും പരാജയം അംഗീകരിക്കുന്നെന്നുമാണ് കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദിയറിയിച്ച അദ്ദേഹം ആന്റണി രാജുവിനും പിണറായി വിജയന്‍ മന്ത്രിസഭക്കും അഭിനന്ദനങ്ങളും നേര്‍ന്നിട്ടുണ്ട്.

‘നമസ്‌കാരം… വളരെ നല്ല അനുഭവങ്ങള്‍ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ എനിക്ക് തന്ന സ്‌നേഹത്തിനും എന്നിലര്‍പ്പിച്ച വിശ്വാസത്തിനും നന്ദി. എന്നോടൊപ്പം പ്രവര്‍ത്തിച്ച പാര്‍ട്ടിപ്രവര്‍ത്തകരായ സഹോദരങ്ങള്‍ക്കും ഒരായിരം നന്ദി..ഇലക്ഷന്‍ സമയത്തു എനിക്ക് വേണ്ട സഹായങ്ങള്‍ തന്ന പത്ര മാധ്യമ നവമാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദി.. നിയുക്ത തിരുവനന്തപുരം MLA ശ്രി ആന്റണി രാജുവിനും, ശ്രി പിണറായി വിജയന്‍ മന്ത്രിസഭക്കും എന്റെ അഭിനന്ദനങ്ങള്‍’, കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.തിരുവനന്തപുരത്ത് 7,146 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു വിജയിച്ചത്.

നിലവിലെ എംഎല്‍എ ആയ കോണ്‍ഗ്രസിന്റെ വി എസ് ശിവകുമാറിനേയും കൃഷ്ണകുമാറിനെയുമാണ് ആന്റണി രാജു തോല്‍പ്പിച്ചത്. 2016ല്‍ യുഡിഎഫിന് 10,905 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയം സമ്മാനിച്ച മണ്ഡലമാണ് ഇത്. ആന്റണി രാജുവിനെ തന്നെയാണ് അന്ന് ശിവകുമാര്‍ തോല്‍പ്പിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close