INDIANEWS

കന്നുകാലി കടത്ത് ;ബി.എസ്.എഫ് മൂന്‍ കമാന്‍ഡന്റ് ഓഫീസര്‍ അറസ്റ്റില്‍

ന്യുഡല്‍ഹി: അനധികൃതമായി കന്നുകാലികളെ കടത്തിയ കേസില്‍ ബി.എസ്.എഫ് മൂന്‍ കമാന്‍ഡന്റ് ഓഫീസര്‍ അറസ്റ്റില്‍. സി.ബി.ഐയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല.കമാന്‍ഡന്റ് ഓഫീസറേയും മറ്റ് മൂന്നു പേരെയും ചൊവ്വാഴ്ച അറസ്റ്റു ചെയ്തതായും ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും സി.ബി.ഐ അറിയിച്ചു.

2012 സെപ്തംബര്‍ 21നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അജ്ഞാതരായ സര്‍ക്കാര്‍ ജീവനക്കാരെയും ഏതാനും സ്വകാര്യ വ്യക്തികളെയും പ്രതിചേര്‍ത്തായിരുന്നു കേസ്.ഇവരുടെ വീടുകളില്‍ നേരത്തെ പരിശോധന നടന്നിരുന്നുവെന്നും അന്വേഷണം തുടരുകയാണെന്നും സി.ബി.ഐ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close