NEWSWORLD

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമുള്ളവര്‍ക്ക് പൗരത്വമില്ല: അമേരിക്ക

വാഷിങ്ടണ്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമുള്ളവര്‍ക്കും പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ക്കും പൗരത്വം അനുവദിക്കാനാവില്ലെന്ന് അമേരിക്ക. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലോ മറ്റേതെങ്കിലും ഏകാധിപത്യ സ്വഭാവമുള്ള പാര്‍ട്ടിയിലോ അംഗത്വമോ ബന്ധമോ ഉണ്ടെങ്കില്‍ പൗരത്വം നല്‍കാനാവില്ലെന്ന് യു എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. ചൈനയുമായുള്ള സംഘര്‍ഷം മുറുകുന്നതിന് പിന്നാലെയാണ് പ്രസിഡന്റ് ട്രംപിന്റെ പുതിയ നീക്കമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.യു എസ് പൗരരായി മാറുന്നതിനുള്ള സത്യപ്രതിജ്ഞയുമായി കമ്യൂണിസ്റ്റ്-ഏകാധിപത്യ പാര്‍ട്ടികളിലെ ബന്ധം പൊരുത്തപ്പെടുന്നില്ല എന്ന വാദമാണ് ഇതിന് ന്യായമായി അമേരിക്ക പറയുന്നത്. വ്യാപാര തര്‍ക്കത്തിന് പുറമേ കോവിഡ്, ഹോങ്കോങ് സുരക്ഷാ നിയമനിര്‍മാണം, സിന്‍ജിയാങ്ങില്‍ ഉയിഗുറുകള്‍ക്കു നേരെയുള്ള പീഡനം തുടങ്ങിയ വിഷയങ്ങളില്‍ ചൈനയുമായി അമേരിക്ക ഉരസലിലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close